Dec 15, 2011

നമ്മള്‍ സത്യത്തില്‍ സ്വതന്ത്രരാണോ ........?

പണപെരുപ്പം കൂടുന്നു , ഡോളറുമായുള്ള ഗുസ്തിയില്‍ രൂപയുടെ മൂല്യം ഇടിയുന്നു , ആഗോള വല്‍ക്കരണതിന്ടെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍  വിദേശ നിക്ഷേപം, ആണവ കരാര്‍ , വാണിജ്യ കരാറുകള്‍ , ചെറുകിട വിപണിയില്‍ വന്‍ വിദേശ നിക്ഷേപം,  തുടങ്ങിയവ കുറച്ചു നാളുകളായി നാം സ്ഥിരം  ടി വി  യിലുടെയും പത്രങ്ങളിലൂടെയും കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് . ഇതെല്ലാം കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ചെറിയൊരു സംശയം .............!!! പണ്ട് വാണിജ്യ ആവശ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഇന്ത്യയില്‍ വന്നത് . അന്ന് അവരെ രണ്ടുകയ്യും നീട്ടി സ്വീകരിച്ച ഇവിടുത്തെ രാജാക്കന്മാര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഈവരുന്നവന്മാര്‍ ഇന്ത്യകാരുടെ കാലന്മാര്‍ ആണ് എന്ന് ..............!!! അവിടുന്ന്  ഇങ്ങോട്ട് 1947 വരെ അവര്‍ ഇന്ത്യയിലെ ജനങ്ങളെ  കൊള്ളയടിച്ചും പീഡിപ്പിച്ചും രസിച്ചു (എന്നാലും ഒരുകാര്യം സമ്മതിക്കാതെ വയ്യ, അവരുടെ കണ്‍സ്ട്രക്ഷന്‍ മേഗലയിലുള്ള പ്രാവീണ്യം അപാരം തന്നെയാണ് . 100% extreme engineering. ചെയുന്ന കാര്യം നീചമാനെങ്ങിലും 100 % ആത്മാര്‍ഥത അതാണ്‌ പ്രാധാനം. മുല്ലപെരിയാര്‍ തന്നെ വലിയ ഒരു ഉദാഹരണം ).  ഇതു പഴയ കഥ . സത്യത്തില്‍ ഇതിന്ടെ ഒരു പുതിയ പതിപ്പല്ലേ ഇന്ന് ഇവിടെ  നടക്കുന്നത് .......? ആഗോള വല്‍ക്കരണതിന്ടെയും, വാണിജ്യ കാരാരുകളുടെയും , ചെറുകിട വ്യവസായ നിക്ഷേപതിന്ടെയും പേരില്‍ നമ്മുടെ  മേല്‍  ഒരു അതിര്‍ശ്യമായ നിയന്ത്രണം ഉണ്ടാക്കുകയല്ലേ ഇത്തരം ശക്തികള്‍ ചെയ്യുന്നത്. നേരിട്ടല്ലെങ്ങിലും അതിര്‍ശ്യമായ ഒരു അതികാരം....? പണ്ട് കാശുമേടിച്ച്‌ ബ്രിടിഷ്കാര്‍ക്ക്  ഓശാന പാടിയ ജന്മികളെ പോലെ ഇന്നത്തെ രാഷ്ട്രീയത്തിലും കാണും ചില M .P  മാരും M.L.A  മാരും പാര്‍ടി സെക്രട്ടറി മാരും . ഒടുക്കം അധികാരം കയ്യില്‍ ഉണ്ടായിട്ടും സര്‍കാരിന്  സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാതെ അവരുടെ മുന്പില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട അവസ്ഥയായി തീരും. ഒരു ജാനാതിപത്യ രാഷ്ട്രത്തില്‍ ഇങ്ങനെ ഒരു അവസ്ഥയുണ്ടായാല്‍ അത് തികച്ചും വേദനാജനകമാണ് . ജനങളുടെ പ്രതികരണ ശേഷിയില്ലായ്മയാകും ഇതിന്ടെ മുഖ്യ ഘടകം. ഇന്ത്യ ഇന്ന് ജനാതിപത്യ രാഷ്ട്രമാണ് അതുകൊണ്ട് ഇവിടെ ഇതൊന്നും നടക്കില്ല എന്ന് വിചാരിക്കരുത് കാരണം ചരിത്രം പലപ്പോഴും ആവര്‍ത്തന സ്വഭാവം കാണിക്കാറുണ്ട് . പണ്ട് ഇത്തരം ശക്തികള്‍ നമ്മളെ നേരിട്ട് ചൂഷണം ചെയ്തു നാളെ അതുപക്ഷേ അതിര്‍ശ്യമായ ഒരു ചൂഷണം ആകാം ....!!  സ്വാതന്ത്ര്യം കിട്ടിയിട്ടും സ്വാതന്ത്ര്യമില്ലാത്ത ഒരുഅവസ്ഥ .....!!! ഇങ്ങനെ ഒരു അവസ്തയുണ്ടാകതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം പ്രതികരിക്കാം  ശക്തമായിത്തന്നെ ........!!!

Dec 8, 2011

മുല്ലപ്പെരിയാര്‍ പ്രതിഷേധം വന്മതിലായി

ഇടുക്കി/കൊച്ചി:ദുരന്തഭീതിയില്‍ ഊണും ഉറക്കവും നഷ്ടപ്പെട്ട ജനതയ്ക്ക് അതിജീവനത്തിന്റെ ശക്തിപകര്‍ന്ന് പെരിയാറിന്റെ തീരത്ത് മുനഷ്യമതില്‍ ഉയര്‍ന്നു. പോരാടുന്നവര്‍ക്ക് പിന്നില്‍ കേരളം ഒറ്റക്കെട്ടായി.

എല്‍.ഡി.എഫി.ന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറില്‍നിന്ന് അറബിക്കടല്‍ വരെ തീര്‍ത്ത മനുഷ്യമതിലില്‍ ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ അണിചേര്‍ന്നത് ലക്ഷങ്ങള്‍. മുല്ലപ്പെരിയാറിന് സമീപത്തെ ആദ്യ ജനവാസകേന്ദ്രമായ വള്ളക്കടവില്‍ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ ആദ്യകണ്ണിയായി. എറണാകുളം മറൈന്‍ഡ്രൈവില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ അവസാനകണ്ണിയും.

ജനകീയ പങ്കാളിത്തംകൊണ്ട് മനുഷ്യക്കോട്ടയായി മാറിയ മനുഷ്യമതില്‍, മുല്ലപ്പെരിയാര്‍ പ്രക്ഷോഭചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സംഗമമായി. സഹ്യസാനുക്കളില്‍ അസ്തമയസൂര്യനെയും കൊച്ചിയില്‍ അറബിക്കടലിനെയും സാക്ഷിയാക്കി ഉയര്‍ന്ന മനുഷ്യമതില്‍, കേരളജനതയുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ടപ്പോള്‍ മുല്ലപ്പെരിയാറിലെ ജലബോംബിനെ തടയാന്‍ കേരളത്തിന് കരുത്തുണ്ടെന്ന് ഏകസ്വരത്തില്‍ ജനങ്ങള്‍ പ്രതിജ്ഞയെടുത്തു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുവേണ്ടി, 'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സൃഷ്ടിച്ച മനുഷ്യമതില്‍ 208 കിലോമീറ്റര്‍ ഇടമുറിയാതെ ചരിത്രസംഭവമായി. കേരളം കണ്ട ഏറ്റവും വലിയ ജനകീയമുന്നേറ്റത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആര്‍.എസ്.പി. ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍, സി.പി.ഐ. നേതാവ് ബിനോയ്‌വിശ്വം, മുന്‍ മന്ത്രിമാരായ മാത്യു ടി.തോമസ്, വി.സുരേന്ദ്രന്‍പിള്ള, ഡിവൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ്, സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ., അനിശ്ചിതകാല നിരാഹാരമനുഷ്ഠിക്കുന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എ., ഉഴവൂര്‍ വിജയന്‍, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. തുടങ്ങിയവര്‍ വണ്ടിപ്പെരിയാറില്‍ കണ്ണികളായി.

എറണാകുളത്ത് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, പ്രൊഫ. എം.കെ.സാനു, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, നേതാക്കളായ വി.പി.രാമകൃഷ്ണപിള്ള, ജോസ് തെറ്റയില്‍ എം.എല്‍.എ., ടി.പി.പീതാംബരന്‍ മാസ്റ്റര്‍, പി.സി.തോമസ്, മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മീനാക്ഷി തമ്പാന്‍, പി.സി.ഉണ്ണിച്ചെക്കന്‍, പി.രാജീവ്എം.പി., ഡോ.സെബാസ്റ്റ്യന്‍പോള്‍, എസ്.ശര്‍മ എം.എല്‍.എ., പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ., മുന്‍ മന്ത്രി കെ.പി.രാജേന്ദ്രന്‍, എം.എം.ലോറന്‍സ്, എം.വി.ഗോവിന്ദന്‍മാസ്റ്റര്‍, പിറവം മണ്ഡലം സ്ഥാനാര്‍ഥി എം.ജെ.ജേക്കബ്, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., എ.അസീസ് എം.എല്‍.എ., എം.സി.ജോസഫൈന്‍, തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, സംവിധായകരായ സിബി മലയില്‍, ബി.ഉണ്ണികൃഷ്ണന്‍, അമല്‍ നീരദ്, മുന്‍ അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദ് എന്നിവര്‍ പങ്കുചേര്‍ന്നു.

ഇടുക്കിയിലെ പ്രധാന സമരമുഖമായ ചപ്പാത്തില്‍ സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ഡോ.ജോസഫ് ബര്‍ണബാസ് മെത്രാപ്പോലീത്ത, കെ.ഇ.ഇസ്മയില്‍ എം.പി., എം.എല്‍.എ.മാരായ എ.കെ.ശശീന്ദ്രന്‍, ഇ.എസ്.ബിജിമോള്‍, വി.എസ്.സുനില്‍കുമാര്‍, അന്വേഷി പ്രസിഡന്റ് കെ.അജിത, മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി, ഫാ.ജോയി നിരപ്പേല്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കാളികളായി.

മുല്ലപ്പെരിയാറിനും കൊച്ചിക്കുമിടയില്‍ ഒട്ടേറെ പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ മനുഷ്യമതിലില്‍ കണ്ണികളാ

ഇന്‍ഡോറില്‍ സെവാഗിന്ടെ വീര ചരിതം .....!!!



ഇന്‍ഡോര്‍ (മധ്യപ്രദേശ്): ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് ഏകദിന ക്രിക്കറ്റില്‍ ലോകറെക്കോഡ്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാംമത്സരത്തില്‍ 219 റണ്‍സ് അടിച്ചുകൂട്ടിയാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍, ബാറ്റിങ്ങിലെ മിന്നല്‍പ്പിണറായ സെവാഗ് സ്വന്തമാക്കിയത്. മുന്‍ഗാമിയായ ഇന്ത്യയുടെതന്നെ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് ഡല്‍ഹി ബാറ്റ്‌സ്മാന്റെ മുന്നില്‍ വഴിമാറുകയായിരുന്നു. കഴിഞ്ഞ ഫിബ്രവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗ്വാളിയോറില്‍ സച്ചിന്‍ പുറത്താവാതെ 200 റണ്‍സ് നേടി റെക്കോഡിട്ടിരുന്നു. ഏകദിന ക്രിക്കറ്റ് കണ്ട ആദ്യത്തെ ഇരട്ടസെഞ്ച്വറിയായിരുന്നു സച്ചിന്റേത്. ടെസ്റ്റില്‍ ഇന്ത്യക്കാരന്റെ മികച്ച സ്‌കോറും (319) സെവാഗിന്റെ പേരിലാണ്. 


 സെവാഗ് 149 പന്തിലാണ് 219 റണ്‍സ് നേടിയത്. ഏഴ് സിക്‌സും 25 ഫോറും ഉള്‍പ്പെട്ടതാണ് നായകന്റെ ഇന്നിങ്‌സ്. 41 പന്തില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയ സെവാഗ് 69 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 140 പന്തിലായിരുന്നു ഇരുന്നൂറ് മറികടന്നത്. സെവാഗിന്റെ ഉജ്ജ്വലബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സ് അടിച്ചുകൂട്ടി. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌കോറാണ് ഇന്‍ഡോറില്‍ 

എന്തുകൊണ്ട് ആത്മഹത്യകള്‍?

കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം ഏറുകയാണ്. കടക്കെണിയും കൃഷിത്തകര്‍ച്ചയും സാമ്പത്തികപ്രതിസന്ധിയുമൊക്കെ ഇത്തരം കൂട്ടആത്മഹത്യകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. കാര്യകാരണങ്ങള്‍ മറ്റുള്ളവരുടെ ഭാവനയ്ക്ക് ദയാപൂര്‍വം വിട്ടുതന്നുകൊണ്ട് ദിനംപ്രതി അനേകംപേര്‍ ജീവനൊടുക്കുന്നു. മാനസികാരോഗ്യം തകര്‍ന്ന് രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ബാഹ്യ പ്രതിഫലനമാണ് ഏറിവരുന്ന ആത്മഹത്യാ പ്രവണത.

വ്യക്തിയും സമൂഹവുമായുള്ള ബന്ധം തകരുന്നതാണ് ആത്മഹത്യയുടെ പ്രധാന കാരണമെന്ന് ആദ്യകാല ഗവേഷകനായ ഡ്യൂക്കേമ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിഷാദവും വൈകാരികസംഘര്‍ഷവുമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും നിദാനമെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ഇതിന് സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ അനുകൂലസാഹചര്യമൊരുക്കുന്നു. വ്യക്തിത്വത്തിലെ ചില സവിശേഷതകള്‍ ആളുകളെ ആത്മഹത്യയിലേക്ക് അടുപ്പിക്കാറുണ്ട്. അന്തര്‍മുഖര്‍ പൊതുവേ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വഴുതിവീഴാന്‍ സാദ്ധ്യത ഏറെയുള്ളവരാണ്. പരലോകജീവിതത്തെപ്പറ്റിയുള്ള വിശ്വാസങ്ങള്‍ ആത്മഹത്യക്ക് നിദാനമാകുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിനു ശേഷം അയാളെ പരലോകത്തുവെച്ച് സന്ധിക്കാം എന്ന വിശ്വാസത്തില്‍ ജീവന്‍ വെടിയുന്നവരുണ്ട്.

കമിതാക്കള്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി, കുടുംബത്തിലെ എല്ലാവരും വിഷം കഴിച്ചു മരിച്ചു. തുടങ്ങിയ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കൂട്ടായ ഒരു തീരുമാനത്തിന്റേയും കര്‍മത്തിന്റേയും ചിത്രമാണ് നമ്മുടെ മനസ്സില്‍ തെളിയുക. എന്നാലിത് ശരിയാവണമെന്നില്ല. വികലമായ വ്യക്തിത്വത്തിന് ഉടമയായ ഒരാളുടെ (പലപ്പോഴും ഗൃഹനാഥന്‍) തീരുമാനവും പ്രേരണയുമാവാം കൂട്ട ആത്മഹത്യക്ക് കാരണം. സാമ്പത്തിക പ്രശ്‌നമോ മാനനഷ്ടമോ ഉളവാക്കുന്ന വൈകാരിക സംഘര്‍ഷത്തില്‍ അമര്‍ന്നിരിക്കുന്ന കുടുംബത്തിലെ ഒരു പ്രധാന വ്യക്തി വിഷാദത്തിലേക്ക് നീങ്ങുന്നതാണ് ആദ്യഘട്ടം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു വഴിയുമില്ലെന്ന് രോഗഗ്രസ്തമായ അയാളുടെ മനസ്സ് ഉറച്ചു വിശ്വസിക്കുന്നു.

ഈ വ്യക്തിയുടെ ഉള്‍വലിയലും വിഷാദവും കുടുംബത്തിലെ മറ്റംഗങ്ങളുടെ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കുകയും അവരോരോരുത്തരും ഒറ്റയ്ക്കും കൂട്ടായും പല പോംവഴികള്‍ ആലോചിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് ആത്മഹത്യയുടെ സാദ്ധ്യതയെപ്പറ്റി ഒരാള്‍ ചിന്തിക്കുകയും നടപ്പില്‍ വരുത്താനുള്ള ഉറച്ചതീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നത്. ആജ്ഞാനുവര്‍ത്തികളായ മറ്റുള്ളവര്‍ക്ക് പങ്കുചേരുകയല്ലാതെ തരമില്ല. കൂട്ടത്തില്‍ ശക്തനായ ഒരാള്‍ മറ്റുള്ളവരെ വകവരുത്തിയ ശേഷം സ്വയം ജീവനൊടുക്കാനുള്ള സാദ്ധ്യതയും കൂട്ട ആത്മഹത്യകളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.

പുറംലോകവുമായി ബന്ധപ്പെടാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന കുടുംബങ്ങളിലാണ്, ഇത്തരം സംഭവങ്ങള്‍ ഏറെയും അരങ്ങേറിയിട്ടുള്ളത്. പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുകയും, പരാജയപ്പെടുന്നപക്ഷം സുല്ലിട്ട് ജീവിതത്തില്‍ നിന്നു തന്നെ പിന്മാറുകയും ചെയ്യുന്നു എന്നു സാരം. അടുത്തിടെ നടന്ന ഗവേഷണങ്ങള്‍ കൗതുകമുണര്‍ത്തുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.

ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത് കൂടുതലും ചെറുപ്പക്കാരാണ്, വിദേശങ്ങളിലാവട്ടെ പ്രായം ചെന്നവരും. ജീവനൊടുക്കുന്നവരില്‍ പകുതിയിലേറെപേര്‍ മുമ്പൊരിക്കല്‍ ഇതിനു ശ്രമിച്ച് പരാജയമടഞ്ഞവരാണ്

BYഡോ. ഹരി എസ്. ചന്ദ്രന്‍

Nov 3, 2011

ദുരിത ജീവിതം ..........!!

വിലകയറ്റത്തില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ പൊതുജനം തളര്‍ന്നിരിക്കുമ്പോള്‍
കാലിനിടയിലൂടെ കമ്പിപാര കേറ്റുന്ന പണിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കാട്ടിയത് (പെട്രോള്‍ വില വര്‍ധന) . 2 % മാത്രമാണ് കൂട്ടിയത് എന്ന് ഓയില്‍ കമ്പനികള്‍ പറയുമ്പോള്‍ 25% ആയിട്ടാണ് അത് പൊതുജനങ്ങള്‍ക്ക്മേല്‍   വരുന്നത് . IOC  യുടെ അതിക ധൂര്‍ത്ത് കുറച്ചാല്‍ തന്നെ ഇന്ത്യയില്‍ 30 രൂപക്ക് പെട്രോള്‍ നല്കാന്‍ കഴിയും . അയല്‍ രാജ്യമായ പാകിസ്താനില്‍ പെട്രോളിന് വില  26 , നേപ്പാള്‍ 34 , ബംഗളാദേശ് 24 . പിന്നെ എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം 71 . ഇന്ത്യയിലെ ടാക്സും മാങ്ങാതൊലി  ഡ്യൂട്ടി കളും കൂട്ടിയാലും 50  രൂപയേ വരൂ പെട്രോളിന് . 21  രൂപ അപ്പൊ അതികം . UPA  സര്‍ക്കാര്‍ നൊന്തു പ്രസവിച്ച മക്കളല്ലല്ലോ
 ഇന്ത്യയിലെകോര്‍ പറേറ്റ് (റീലയിന്‍സ് )  ഓയില്‍ കമ്പനികള്‍ .......?  ഇന്ത്യയിലെ കോര്‍പറേറ്റ് കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് സര്‍ക്കാന്‍ വില നിര്‍ണയ അവകാശം കമ്പനികള്‍ക്ക് നല്‍കിയത് എന്നത് വെക്തം . ഇതിനെതിരെ പ്രതികരിക്കാന്‍ പോലും ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളെ കൊണ്ട് ആകുന്നില്ല . ഇനി അവരും കോഴ വാങ്ങിയിട്ടാണോ  എങ്ങനെ ഒരു വില കൂട്ടല്‍ ........? പ്രതി പക്ഷങ്ങളുടെ മൌനം ഇങ്ങനെ ഒരു സംശയം ഉണ്ടാക്കുന്നു ..!! വില കൂടുമ്പോള്‍ ഉണ്ടാകുന്ന ഒന്ന് രണ്ടു ഹര്‍ത്താല്‍  ബന്ദ്‌ ഇതുകഴിഞ്ഞാല്‍ തീര്‍ന്നു പ്രതിപക്ഷതിന്ടെ കലാപരുപാടികള്‍ പിന്നെ അവര്‍ക്കും റസ്റ്റ്‌ . കമ്പനികള്‍ വീണ്ടും വിലകൂട്ടുമ്പോള്‍ ഏതൊക്കെ തന്നെ വീണ്ടും ആവര്‍ത്തിക്കും എന്നല്ലാതെ ശക്തമായ പ്രതിക്ഷേതം നടത്താന്‍ ആരെകൊണ്ടും പറ്റില്ല കാരണം ഈ പ്രതിപക്ഷതിരിക്കുന്നവര്‍ക്കും ഭരണത്തില്‍ കയറാനും കയറി കഴിഞ്ഞു കോഴ മേടിക്കാനും ഈ ഓയില്‍ കമ്പനികള്‍ തന്നെ വേണ്ടേ ........? പൊതുജനത്തിനായി  പൊതുജനം തിരഞ്ഞെടുത്ത സര്‍ക്കാര്‍ പൊതുജനത്തെ കൊള്ളയടിക്കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക്  കൂട്ടുനില്‍ക്കുമ്പോള്‍
 ഈ അഴിമതികള്‍ ക്കെതിരെ ജനങ്ങള്‍ തെന്നെ
പ്രതിക്ഷേതത്തിനിറങ്ങണം, കോടിയുടെ കളറോ മതത്തിന്ടെ പേരോ നോക്കാതെ .  കാരണം ജീവിക്കാനുള്ള അവകാശം നമുക്ക് ഓരോരുതര്‍ക്കുംഉണ്ട്.

Sep 17, 2011

ഒരു കൊതുകുതിരി 100 സിഗരറ്റുകള്‍ക്കു തുല്യമെന്ന് പഠനം

കൊതുകുകളെ തുരത്താന്‍ നിത്യേന നാം ഉപയോഗിക്കുന്ന കൊതുകു തിരികള്‍ പുറത്തുവിടുന്ന പുകശ്വസിക്കുന്നത് നൂറ് സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്ന് പഠനം. വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഭാവിയില്‍ ഇന്ത്യക്കാരില്‍ ശ്വാസകോശാര്‍ബുദം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.നൂറ് സിഗരറ്റുകള്‍ വലിക്കുമ്പോള്‍ ശ്വാസകോശത്തെ എത്രത്തോളം ബാധിക്കുന്നു അത്രതന്നെ ഒരു കൊതുകുതിരിയില്‍നിന്നുള്ള വിഷപുകശ്വസിക്കുന്നതുമൂലം ഉണ്ടാകുന്നുവെന്ന് മലേഷ്യയിലെ ചെസ്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സന്ദീപ് സല്‍വി പറയുന്നു.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'വായുമലിനീകരണവും ആരോഗ്യവും' എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ നടത്തിയ സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പ്രധാന റോഡുകള്‍ക്കു സമീപം താമസിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ കണ്ടുവരുന്നതായി സന്ദീപ് പറഞ്ഞു. ഡല്‍ഹിയിലെ ജനസംഖ്യയില്‍ 55 ശതമാനം പേരും പ്രധാന റോഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നവരാണ്. ഇവരില്‍ പലരിലും വ്യത്യസ്തങ്ങളായ അസുഖങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം നടക്കേണ്ടതുണ്ടെന്നും സന്ദീപ് സല്‍വി അഭിപ്രയപ്പെട്ടു.
From:   Mathrbhumi

Sep 6, 2011

M P മാര്‍ക്ക് പുതിയ സുഗവാസ കേന്ദ്രം അതും ഡല്‍ഹിയില്‍ ..........!!!

 
കേന്ദ്ര സര്‍ക്കാര്‍ M.P  മാരുടെ വിശ്രമകേന്ദ്രം തീഹാറിലേക്ക് മാറ്റിയിരിക്കുന്നു . ഭരണത്തിലിരിക്കെ ജോലി (അഴിമതി , ഗുണ്ടായിസം,പെണ്ണ്പിടി) ചെയ്തു ക്ഷീണിക്കുന്ന സത്യസന്തരായ M.പി മാര്‍ക്കുവേണ്ടിയാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത് . ഇന്നലെ തീഹാറിലെത്തിയ അമര്‍സിംഗ് അടക്കം 5 പേരാണ് ഇപ്പോള്‍ സുഗവാസത്തിലുള്ളത്. തീഹാറില്‍ ഒരു മുറി കിട്ടാന്‍വേണ്ടി  M.P മാര്‍ തമ്മില്‍ കൂട്ട ഇടിനടക്കുന്നു എന്നാണ് അറിയാന്‍സാധിക്കുന്ന വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ M.P  മാര്‍ തീഹരിലേക്ക് എത്തും എന്നാണ് തീഹാര്‍ ജീവനക്കാര്‍ വിശ്വശിക്കുന്നത്.   

Aug 16, 2011

കോണ്‍ഗ്രസുകാര്‍ എന്താ ഭീരുക്കളാണോ...

 കോണ്‍ഗ്രസിന്‌ സ്വന്തം പാര്‍ട്ടിയുടെ വിശുദ്ധിയില്‍ വിശ്വാസം ഉണ്ടെങ്കില്‍ പിന്നെ എന്തിനു ഹസാരെ പേടിക്കണം ............? എന്തിനു പുള്ളിക്കാരനെ പിടിച്ചു ജയിലില്‍ ഇടണം . അപ്പോള്‍ ഈ കാട്ടികൂട്ടിയ തോന്ന്യവാസങ്ങള്‍ കോണ്‍ഗ്രസ്‌ സ്വയം കുറ്റസമ്മതം നടത്തുന്നതിന് തുല്യമല്ലേ .........? രാജ്യം വന്‍ പ്രക്ഷോപത്തിലേക്ക് നീങ്ങുമ്പോള്‍ എങ്ങനെ രാജ്യതിന്ടെ  ഭരണാതികാരിക്ക് (പ്രതാനമന്ത്രി) എങ്ങനെ  മൌനം പാലിക്കാന്‍ പറ്റുന്നു....?  കഷ്ട്ടം ........!!!!  ഇതുകാണുമ്പോള്‍ രാജ്യം മുഴുവനും കത്തി നശിക്കുമ്പോള്‍ വീണ വായിച്ച പഴയ രാജവിന്ടെ കഥയാണ് ഓര്‍മവരുന്നത് .  ഒന്നുകില്‍   ഭരണ കസേരയില്‍ ഇരുന്നുകൊണ്ട് ആണുങ്ങളെ പോലെ ഭരിക്കണം(സ്വിസ് ബാങ്കിലെ മില്യണ്‍ ഡോള്ലെര്‍ ബ്ലാക്ക്‌ മണി തൊടാന്‍  പോലും ദ്യര്യം കാണിക്കാതെ  സബ്സീഡി അടുത്തുകളഞ്ഞു ജനങ്ങളെ ക്രൂശിക്കുനതാണോ ആണത്വം   ) അല്ലെങ്ങില്‍ രാജിവെച്ചു ഇറങ്ങി പോകണം  അല്ലാതെ
 രണ്ടും കേട്ടവനെ പോലെ ആ കസേരയില്‍ കടിച്ചു തൂങ്ങുന്നതുകൊണ്ട് എന്താണ് അര്‍ഥം .........?   കൂര്‍ക്കം വലിക്കാനും ആഹാരം കഴിക്കാനും മാത്രമാണോ ഈ പ്രതാന മന്ത്രി  വായ തുറക്കുന്നത്...........? അല്ല ഒരു സംശയം കോണ്ട് ചോദിച്ചതാണ് ...................!!!!  വരാന്‍ പോകുന്ന വന്‍ ദുരന്തം ഒഴിവാക്കണമെന്ഗില്‍  ഭരണാതികാരികള്‍  ഇനിഎങ്കിലും ആണത്വം കാണിക്കണം , സ്വന്തം കീശ വീര്‍പ്പിക്കനല്ലാതെ സ്വന്തം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. അല്ലെന്ഗില്‍ പാണ്ടിവണ്ടി  കയറിയ തവളയെ പോലെയാകും  അവസ്ഥ .

Aug 9, 2011

വീണ്ടും വര്‍ധന .............!!!!


സാധാരണക്കാരനെ  വെട്ടിലാക്കുന്ന ഒടുക്കത്തെ ബസ്സ്‌ ചാര്‍ജ് വര്‍ധനയാണ് കേരള സര്‍ക്കാര്‍ നടത്തിയിരിക്കുന്നത് പണ്ടൊക്കെ ബസ്സ്‌ ചാര്‍ജ് 50 പയസ മാത്രമാണ് കൂടിയിരുന്നത് എന്നാല്‍
ഇതിപ്പോ ഒറ്റയടിക്ക് 2  രൂപയുടെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് . സാധാരണക്കാരന്‍ന്ടെ കുടുംബ ബജറ്റ് അവതാളത്തിലാക്കുന്ന വര്ധനയാണിത് എന്ന് പറയാതെ വയ്യ . ബസ്സ്‌ ചാര്‍ജ് കൂട്ടുക മാത്രമല്ല ബസ്സ്‌ മുതലാളി മാരുടെ നഷ്ടം പരിഹരിക്കാനുള്ള മാര്‍ഗ്ഗം എന്നുകൂടെ ഇവിടുത്തെ സര്‍ക്കാര്‍ മനസിലാക്കണം . ടാക്ക്സ്  ഇളവുകള്‍  മറ്റും നല്‍കിയാലും ഈ നഷ്ട്ടം ഒരു പരുതിവരെ കുറയ്ക്കാനാകും (തമിഴ് നാട്ടിലെ ബസ്സ്‌ ചാര്‍ജ് തന്നെ ഒരു വലിയ ഉദാഹരണം) എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ ഒരു ബസ്സ്‌ ചാര്‍ജ് വര്‍ധന .......?  കേന്ദ്ര സര്‍ക്കാരിണ്ടേ വൃത്തികെട്ട നയങ്ങള്‍  മൂലം ഉണ്ടായിട്ടുള്ള വിലകയറ്റത്തില്‍  സാധാരണക്കാര്‍ പൊറുതിമുട്ടിയിരുക്കുന്ന അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കരിന്ടെ വക ഇരുട്ടടി (ജയിപ്പിച്ചു വിട്ടതിന്ടെ നന്ദി ആയിരിക്കും ) . കേന്ദ്ര സര്‍ക്കാര്‍  പെട്രോള്‍ വില നിയന്ത്രണം കമ്പനികളെ ഈപ്പിച്ചതുമുതല്‍ ഓരോമാസവും പെട്ട്രോലിനു വില കൂടിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ക്രുടെ ഓയില്‍ 
വിലകുറഞാല്‍  വരെ ഇവിടെ വിലകൂടും(കമ്പനികള്‍ നഷ്ട്ടത്തിലാണ് പോലും . ഇതിനും മാത്രം നഷ്ട്ടത്തിലാണോ ഇന്ത്യന്‍ ഓയില്‍ കോര്‍പരേഷന്‍ ........?). ക്രുടെ ഓയില്‍ വില കൂടുമ്പോള്‍ പെടോലിനു  വില കൂട്ടുന്ന ഉത്സാഹം എന്തുകൊണ്ട് ക്രുടെ ഓയില്‍ വില കുറയുമ്പോള്‍  വില കുറയ്ക്കുന്നതില്‍ കാണിക്കുന്നില്ല .......?. ഇതുപോലെ തന്നെയാണ് ഇവിടുത്തെ ബസ്സ്‌ മുതലാളിമാരും. സര്‍ക്കാര്‍ എങ്ങാനും ഡീസലിന് വില കുറച്ചാല്‍ ഇവിടുത്തെ ബസ്സ്‌ മുതലാളിമാര്‍ ചാര്‍ജ് കുറക്കാന്‍ മുതിരുന്നില്ല(അവരും നഷ്ട്ടത്തിലാണല്ലോ. ബസ്സ്‌ സര്‍വീസ് നഷ്ട്ടത്തിലാണ് എങ്കില്‍ പിന്നെ എന്തിനാ ഈ പണിക്കു പോകുന്നത് ,നിര്‍ത്തി വല്ല കല്പണിക്കും പോയികൂടെ) . ഓണം വന്നാലും ക്രിസ്തുമസ് വന്നാലും കോഴിയുടെ കഴുത്തില്‍ തന്നെ കത്തി എന്നുപരയുന്നതുപോലെ  ഏതു പാര്‍ട്ടി ഭരിച്ചാലും പാവപ്പെട്ടവന്ടെ  കഴിത്തില്‍ തന്നെ കത്തിവെക്കും.
ഭാവിയില്‍ എന്നെങ്ങിലും ജന്നതിപത്യ രാജ്യം എന്നഭിമാനിക്കുന്ന ഇന്ത്യയില്‍ ഒരു വിപ്ലവം പോട്ടിപ്പുറപ്പെട്ടാല്‍   അത്ബുതപ്പെടനോന്നുമില്ല. ഈ നശിച്ച രാഷ്ട്രീയ വ്യവസ്ഥിതിയുടെ പ്രത്യാഘാതം മാത്രമായിരിക്കും അത്. അങ്ങിനെ ഒരു വിപ്ലവം ഉണ്ടാകെരുതേ എന്ന് പ്രാര്‍ഥിക്കാം പക്ഷെ വരാനിരിക്കുന്ന വിധിയെ ആര്‍ക്കും തടയാന്‍ പറ്റില്ലല്ലോ ....

Jul 14, 2011

കുടിയന്മാരുടെ സ്വന്തം (മധ്യ)കേരളം ..................... :):):)

കേരളം മദ്യത്തിന്റെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. മൂന്നുകോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടിയോളം സ്ഥിരം മദ്യാപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മദ്യപാനത്തിന്റെ ആളോഹരി വിഹിതം കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. കേരളീയര്‍ മദ്യപാനം ആരംഭിക്കുന്നശരാശരി പ്രായം 13 വയസ്സാണെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. യുവാക്കള്‍, വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. മദ്യാസക്തി വൈദ്യശാസ്ത്രപരമായും മനഃശാസ്ത്രപരമായും ചികിത്സ ആവശ്യമുള്ള ഒരു രോഗമാണ്.

Jul 12, 2011

കോട്ടയത്തെ കൃഷി വികസനത്തിനായി മൂവാറ്റുപുഴ ആറില്‍ നിന്നും മീനച്ചിലാറ്റിലേക്ക് വെള്ളം കൊണ്ടുവരാന്‍ അണ്ടര്‍ഗ്രൌണ്ട് ടണേല്‍ നിര്‍മാണം നടത്താന്‍ മന്ത്രിസഭയുടെ പരിഗണനക്ക് വെച്ചിരിക്കുന്നു..........!!!!

6  വര്‍ഷം മുന്പ് പലകാരണങ്ങളാല്‍  ഉപേക്ഷിച്ച പദ്ധതിയാണിത് . മീനച്ചിലാറ്റിലേക്ക്  ജലം സ്വീകരിക്കണമെന്ഗില്‍ മീനച്ചിലാറിന്ടെ അടിതട്ടിനു ആഴം കൂട്ടേണ്ടിവരും  അത് അവിടുത്തെ പരിസ്ഥിതിയെയും  ആറിന്ടെ ഒഴുക്കിനെയും ഭാധിക്കും. മൂവാറ്റുപുഴ  ആറില്‍  വെള്ളം കുറവാണെന്നും  അതിനാല്‍ തന്നെ   മീനച്ചിലാറിലേക്ക്  വെള്ളം കൊടുക്കാന്‍ കഴിയില്ല എന്നും ആറുവര്‍ഷം മുന്‍പുതന്നെ വിധക്ത സമിതി റിപ്പോര്‍ട്ട്‌ നല്‍കിയതാണ് . 6  വര്‍ഷം മുന്‍പ് 60  കോടി (കൃത്യമാണോ എന്നറിയില്ല )മുതല്‍ മുടക്കുണ്ടായിരുന്ന പദ്ധതി ഇപ്പോള്‍ 120 കോടിക്കാണ്  മന്ത്രിസഭയുടെ   പരിഗണനക്ക് വെച്ചിരിക്കുന്നത് .പണ്ട്  പാരിസ്ഥിതീക പ്രശ്നങ്ങളാല്‍  ഉപേക്ഷിച്ച  ഈ പദ്ധതി ഇപ്പോള്‍ ശുപാര്‍ഷക്ക് വെച്ചത്  സത്യത്തില്‍  കൃഷി വികസനത്തിനുവേണ്ടി തന്നെയാണോ ........?  അതോ  മറ്റെന്തങ്ങിലും വികസനത്തിന്‌ വേണ്ടിയാണോ എന്തോ .............? 
Read More

Jun 12, 2011

കേരള ഇലട്രിസിറ്റി ബോര്‍ഡ്‌ വിളിച്ചു വരുത്തുന്ന അപകടം..................!!!!!

 കേരളത്തില്‍ ഇന്ന് പല ഇലക്ട്രിക്‌ പോസ്ടുകളിലെയും ഫുസുകളില്‍ ഫ്യൂസ് വയറുകള്‍ ഉപയോഗിക്കാതെയാണ് ഇലട്രിസിറ്റിബോര്‍ഡ്‌  കണക്ഷനുകള്‍ കൊടുത്തിരിക്കുന്നത്‌ . പല സ്ഥലങ്ങളിലും ഫ്യൂസ് വയറിനുപകരം ഇലക്ട്രിക്‌ വയറുകളാണ് കൊടുത്തിരിക്കുന്നത്‌ . ഇതുകൊണ്ട് തന്നെ  പലസ്തലങ്ങലുളും ഹൈ വോള്‍ടെജ്ജ് കാരണമുളള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുട് . വോള്‍ടെജ്ജ് കാരണം കേരളം കത്തിയാലും പോസ്റ്റിലെ മെയിന്‍ ഫ്യൂസ്  പോകാത്ത അവസ്ഥയാണ് ഇന്ന് പല സ്ഥലങ്ങളിലും

Jun 1, 2011

മഴപെയ്താല്‍ കുളമാകുന്ന റോഡുകള്‍ .............!!!!!

മഴപെയുന്നത് കാണാനും മഴ നനയാനും ഇഷ്ടമില്ലാത്തവര്‍ കേരളത്തില്‍ കുറവായിരിക്കും . ദൈവം കേരളത്തിലുള്ളവര്‍ക്ക് കനിഞ്ഞു നല്‍കിയ ഒരു അനുഗ്രഹമാണ് മഴ പക്ഷെ  വണ്ടിയില്‍ യാത്ര ചെയുന്നവര്‍ക്ക് ഈ അനുഗ്രഹം ഒരു ശാപമാണ് . മഴപെയ്താല്‍  കുളമാകുന്ന റോഡുകളാണ് ഇതിനു മുക്ക്യ കാരണം . മഴ പൈതുകഴിഞ്ഞാല്‍ റോഡേതാണ് തോടേതാണ് എന്നുപോലും മനസിലാകാത്ത ഒരവസ്ഥയാണ് കേരളത്തില്‍  ഇന്ന് പലയിടത്തും . വെള്ളക്കെട്ടുമാത്രമാണ്‌ പ്രശ്നം എന്നുകരുതിയാല്‍ തെറ്റി അതിനടിയില്‍ ഒളിച്ചിരിക്കുന്ന വന്‍ തുരങ്ങങ്ങളാണ് പ്രഥാന വില്ലന്‍ . കുഴിയുന്ടെന്നറിയാതെ വരുന്ന ബൈക്കുകാര്‍ കുഴിയില്‍ വീഴുന്നതും
 അപകടത്തില്‍ പെടുന്നതും കേരളത്തില്‍ മഴക്കാലത്ത്‌ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്നു . വെള്ളക്കെട്ട് ചില പ്രദേശങ്ങളില്‍ മാത്രമേ ഉണ്ടാകുന്നുള്ളൂ അത് അവിടുത്തെ അശാസ്ത്രീയമായ റോഡ്‌ നിര്‍മാണം അല്ലെങ്ങില്‍ നല്ല ട്രൈനേജ് സംവിധാനം ഇല്ലാത്തതുകൊണ്ടോ  ആകാം .എന്നാല്‍ ഒരു മഴക്കുതന്നെ കുഴിയകുന്ന റോഡുകള്‍, ഇതു  നിര്‍മാണത്തിലെ പിഴവാണ് എന്നതിന് വേറെ ഒരു തെളിവും വേണ്ട ...........!!!!  വേണ്ട രീതിയില്‍ നന്നായി റോഡു നിര്‍മിച്ചാല്‍  മഴവന്നാലും റോഡു കുളമാകില്ല എന്നതിന് വെക്തമായ തെളിവാണ് എറണാകുളത്തെ  വൈപ്പിന്‍ മുനമ്പം റബ്ബരേസേട് റോഡ്‌  കഴിഞ്ഞ 6  വര്‍ഷമായി യാതൊരു വിധ  അറ്റകുറ്റപണികളും  വേണ്ടിവന്നിട്ടില്ല ഇ റോഡിനു . പണ്ട്  സ്ഥിരം കുളമാകുന്ന ഒരു റോഡായിരുന്നു ഇത്. ഇതില്‍നിന്നും നമുക്ക് മനസിലാക്കാം റോഡുകള്‍ കുഴിയാകുന്നത് കേരളത്തിലെ കാലാവസ്ഥ കൊണ്ടല്ല മറിച്ച് നിര്‍മാണത്തിലെ അഴിമതിയോ അല്ലെഗില്‍ അശാസ്ത്രെയമായ നിര്‍മാണമോ  കൊണ്ടാണെന്ന് . p .w .d     കന്ട്രക്ടര്മാര്‍ റോഡുകള്‍  നല്ലരീതിയിലാണോ പണിതിരിക്കുന്നത്

എന്ന് പരിശോധിക്കേണ്ട പൊതുമരാമത്ത്  വകുപ്പിലെ പല ഉധോഗസ്തരണേല്‍ റോട്ടില്‍ പോയി സാബില്‍ എടുത്തു പരിശോടിക്കനോന്നും മെനക്കെടാതെ  കന്ട്രക്ടര്മാരില്‍നിന്നും കൈകൂലിയും വാങ്ങി വേണ്ട പേപ്പരുകളില്ലെല്ലാം ഒപ്പിട്ടു നല്‍കുന്നു അതോടുകൂടെ സാധാരണക്കരന്‍ടെ ദുരിത യാത്ര ആരംഭിക്കുകയായി .   ഇതാണ് കേരളത്തില്‍ പലയിടത്തും മിനിമം നിലവാരം പോലുമില്ലാത്ത റോടുകള്‍ഉണ്ടാകാന്‍ കാരണം. ടാറിംഗ് കഴിഞ ചില റോഡുകളില്‍ കൈകൊട് വാരിയാല്‍ പോലും ടാറും  മെറ്റലും ഇളകിപോരും . മറ്റു
ചിലയിടങ്ങളില്‍ ടാറിംഗ് കഴിഞ്ഞു ആദ്യദിനം തന്നെ വണ്ടിയോടികഴിഞ്ഞാല്‍ പുതിയ ടാരിങ്ങിണ്ടെ
പൊടിപോലുമുണ്ടാകില്ല  കണ്ടുപിടിക്കാന്‍ . കേരളത്തിലെ ഇന്നത്തെ വാഹനങ്ങളുടെ കണക്കനുസരിച്ച് നിലവിലുള്ള റോഡുകളുടെ എണ്ണം   ഇത്രയും വാഹനം  ഓടിക്കാന്‍ വേണ്ട റോഡുകളുടെ എണ്ണത്തെക്കാള്‍ വളരെ കുറവാണ്, അതിന്ടെകൂടെ  ഇതില്‍ പലതും മിനിമം നിലവാരം പൊലുമില്ലതതുകൂടിയാകുമ്പോള്‍ കേരളത്തിലെ യാത്രക്കാരുടെ യാത്ര ദുരന്ത പൂര്‍ണമാകുന്നു. 


"കേരളത്തിലെ പുതിയ സര്‍ക്കരെങ്ങിലും ഈ തോടുകളെ റോഡുകളാക്കും എന്ന് നമുക്ക് പ്രത്യാശിക്കാം  "

May 31, 2011

ദൈവത്തിന്‍ടെ സ്വന്തം കേരളമോ അതോ കൊട്ടേഷന്‍ ടീമുകളുടെ സ്വന്തം കേരളമോ .....?

കേരളത്തില്‍ വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളും അടിപിടി കേസുകളും ഗുണ്ടാപ്രവര്‍ത്തനങ്ങളും ഒരു സാധാരണ ക്കാരനെ ഈ സംശയത്തിലെക്കാണ്  കൊണ്ടെത്തിക്കുന്നത്  . ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതുവെറും സംശയം മാത്രമല്ല. ഒരു കൊലപാതകമോ അടിപിടി കേസോ തട്ടികൊണ്ടുപോക്കോ റിപ്പോര്‍ട്ട്‌ ചെയ്യപെടാത്ത ഒരു ദിവസം പോലും എന്ന്‌
കേരളടിലുണ്ടാകില്ല . എന്നും ന്യൂസ്‌ പേപ്പര്‍  എടുത്താല്‍ നമുക്കുകാണാം  കൊലപാതകം,  അടിപിടി ,കൊട്ടേഷന്‍ സംഗങ്ങള്‍ തമില്ലുള്ള  വെട്ടും കുത്തും . ഇതെല്ലാം തടയേണ്ട പോലീസില്‍ പലരും ഈ സങ്ങങ്ങള്‍ക്ക് ഓശാനപാടുന്നവരാണ്. അല്ലെങ്ങില്‍ അവരുടെ തലപ്പത്തിരിക്കുന്ന രാഷ്ട്രീയക്കാര്‍ അവരെ കൊണ്ട് അങ്ങെനെ ചെയ്യിക്കുന്നു . അപ്പോള്‍ പിന്നെ ഗുണ്ടകള്‍ ആരെ പേടിക്കണം ............? കഴിഞ്ഞ ദിവസം വന്നൊരു വാര്‍ത്തയാണ്  DYSP  മാതൃഭൂമി ലേഖകനെ  കൊല്ലാന്‍ കോട്ടേഷന്‍ കൊടുത്തത് . നിയമം കാക്കേണ്ട പോലീസ് തന്നെ നിയമം തെറ്റിക്കുന്ന അവസ്ഥ .പോലീസും രാഷ്ട്രീയക്കാരും ഗുണ്ടകളും തമില്ലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടയിരിക്കും
അവര്‍ക്കിത്ര ധൈര്യം പകരുന്നത്. ഇതിനെല്ലാം ഒരുമാറ്റം വരുമോ ആവോ ...........!!!   പണ്ട് ജോലിയും കൂലിയുമില്ലാത്ത ചെറുപ്പക്കാരായിരുന്നു ഗുണ്ടകളും രൌടികളും  എന്നാല്‍ ഇന്ന് കഥ മാറിയിരിക്കുന്നു  എന്‍ജിനീയറിംഗ് കഴിഞ്ഞവനും ഡിഗ്രി ഉള്ളവരും വരെ ഈ സംഗങ്ങളില്‍ ഉണ്ട്. പൈസക്കും താല്‍ക്കാലിക ലാബതിനുംവേണ്ടി സംഗങ്ങളുടെ വലയില്‍ പെട്ടുപോയവരാണ് പലരും . ഇന്നത്തെ പല സംഗങ്ങളും ഹൈടെക്ക്ആണ് വിസിറ്റിംഗ് കാര്‍ഡ്‌ വരെയുള്ള ഗുണ്ട തലവന്മാര്‍വരെ കേരളത്തില്കിടന്നു വിലസുന്നു . ഇതൊന്നും ഇന്നാട്ടിലെ ചില പോലീസ്സുകാര്‍ മാത്രം കാണുന്നില്ല അല്ലെങ്ങില്‍ കണ്ടില്ല എന്നുനടിക്കുന്നു.  ഇതാണ്  ഇന്ന് കേരളത്തിന്ടെ അവസ്ഥ.    പണ്ടൊക്കെ പുരുഷന്മാരായിരുന്നു ഈ മേഘലയില്‍ ആതിപത്യം എന്നാല്‍ ഇന്ന് 10 % സ്ത്രീ സംവരണവും ഈ മേഘലയില്‍ നടപ്പക്കിയിരിക്കുന്നു ശക്തമായ പല കോട്ടേഷന്‍ ടീമുകളുടെയും തലപ്പത്തിരിക്കുന്നത് സ്ത്രീകളാണ് എന്നതാണ് വാസ്തവം . കേരളം പുരോഗതിയിലേക്ക് അതിവേഗം ബഹുദൂരം നടന്നു നീങ്ങുമ്പോള്‍ കോട്ടേഷന്‍ ടീമുകളുടെ എണ്ണത്തിലും കാര്യമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . പുതിയ പുതിയ ഗുണ്ഡകല്‍  പുതിയ പുതിയ രീതികള്‍  പുതിയ ആയുധങ്ങള്‍ എല്ലാം കൊണ്ടും  പുരോഗതിതന്നെ . സര്‍ക്കാര്‍ ഇങ്ങനെ അലംഭാവം കാണിച്ചാല്‍   ഭാവിയില്‍ പുതിയൊരു  ദാവൂധ് ഇബ്രാഹിമോ ചോട്ടാ ഷക്കിലോ എന്തിനു വേറെ വേണേല്‍ മറ്റൊരു  ഓസമ ബിന്‍ലാദന്‍ വരെ ചിലപ്പോ കേരളത്തില്‍ നിന്നും ഉണ്ടായേക്കാം.

"പുതിയ  അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപെടുന്നതുവരെയെങ്ങിലും കേരളം സ്വസ്ഥമായ് ഉറങ്ങുകയും ഉണരുകയും ചെയ്യട്ടെ "           
 

May 29, 2011

പെട്രോള്‍ വില കൂട്ടിയത്  അറിഞ്ഞു. സന്തോഷം.അന്തര്‍ ദേശീയ തലത്തില്‍ വില കൂടിയത് കൊണ്ടാണെന്ന് ഞങ്ങള്‍ക്ക് അറിയാം. കൊള്ളാം. നമ്മുടെ ഓയില്‍ കമ്പനികളെ നമ്മള്‍ അല്ലാതെ ആരാ വലിയ നഷ്ടത്തില്‍ നിന്നും രക്ഷിക്കുക? നന്നായി, വൈകി അല്ലെങ്കിലും ഈ തീരുമാനം.
നമ്മുടെ രാജ്യം ഇങ്ങനെ ഇന്ധന പ്രതിസന്ധി നേരിടുമ്പോള്‍, അതിനെ നേരിടാന്‍ വല്ല പുതിയ ഗവേഷനങ്ങലോ കണ്ടുപിടുതമോ നടത്താന്‍ നമ്മുടെ ശാസ്ത്ര അജ്ഞന്‍ മാരോട് പറയരുതോ? ഈ പെട്രോളിന് പകരമായി എന്തെങ്ങിലും, ഗോ മൂത്രമോ, നര മൂത്രമോ അല്ലെങ്ങില്‍ മഴാ വെള്ളമോ മറ്റോ ഒഴിച്ചു ഓടിക്കുന്ന വണ്ടികള്‍ ആ ഹാ . ഓര്‍ക്കുമ്പോള്‍ കുളിര് കോരുന്നു.എണ്ണ തീര്നാല്‍ സൈഡില്‍ എവിടെ എങ്കിലും നിര്‍ത്തിയാല്‍ മതി ,ഫാമിലി ട്രിപ്പ്‌

ആണെങ്ങില്‍ ഫുള്‍ ടാങ്ക് അടിച്ചു നിര്‍ത്താതെ ഓടിക്കാം. പെട്രോളിന് വിലകൂട്ടുന്നതുകൊണ്ട് രാഷ്ട്രീയക്കാര്‍ക്ക്  കുഴപ്പമില്ലയിരിക്കും ഞങ്ങളെപോലുള്ള  സാധാരണക്കാര്‍ എന്ത് ചെയ്യും.......................... ?

 ആഗോള കാര്യങ്ങള്‍ തലയില്‍ കേറുന്നില്ല.അതുകൊണ്ട് ദയവായി പെട്രോളിന് ഒരു 250 രൂപ ആക്കിയിരുന്നെങ്ങില്‍ നന്നായിരുന്നു. എങ്കില്‍ ഓയില്‍ കമ്പനികള്‍ വമ്പിച്ച ലാഭത്തിലേക്ക് കുതിക്കില്ലേ? നമ്മുടെ രാജ്യം പുരോഗതിയിലേക്കും? നമ്മുടെ രാഷ്ട്രീയ ബിനാമികളും .
അടുത്ത് തന്നെ ഈ ഉപകാരം കൂടി ചെയ്യണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ചെയ്യും എന്ന് ഞങ്ങള്‍ക്ക് അറിയാം എങ്കിലും 'ശുഭസ്യ ശീക്രം' എന്നാണല്ലോ ചൊല്ല്. വിശദീകരണങ്ങള്‍  ഒന്നും, ആരും തരണ്ട . നമ്മള്‍ ഈ 'പൊളി TECHNIQUE ' ഒന്നും പഠിച്ചിട്ടില്ലാത്തത് കൊണ്ട് രാജ്യതിന്ടെ യന്ത്ര ഭാഗങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊന്നും അറിയില്ല. പക്ഷെ  ആസ്പത്രിയില്‍ ആയതു മാത്രം മിച്ചം.ഇനി അടുത്ത വിലക്കയറ്റം വരും മുന്‍പ്. ഒരു വാണിംഗ് ബെല്‍ അടിക്കണേ, ഉള്ള ഒരു ഇരുചക്ര ശകടം  കൂടി  വില്‍ക്കാന .വല്ല കാളവണ്ടിയോ മറ്റോ നോക്കാം,

അതാനെങ്ങില്‍ ഇത്തിരി വൈക്കോലും,കാടി വെള്ളവും കൊടുത്താല്‍ നല്ല മൈലജും കിട്ടുമല്ലോ.
അല്ല, ഒരു സംശയം ചോദിച്ചോട്ടെ , ക്രുട്  ഓയില്‍ വില കുറഞ്ഞാല്‍ ഇപ്പോള്‍ കൂട്ടിയത് കുറയാന്‍ വല്ല സാധ്യതയും ഉണ്ടോ? ഉചിതമായ തീരുമാനം തോന്നുന്നത് പോലെ നിങ്ങള്‍  എടുക്കും എന്നറിയാം എന്നാലും ഒരു സമാധാനത്തിനുവേണ്ടി ചോദിച്ചതാ . അങ്ങിനയെങ്ങിലും ഒന്ന്   ആശ്വസിക്കാമല്ലോ.

Can u guss who is this..................?


                                               He is lesith malinga srilankan pace bowler

Mahindra W201 World SUV Render

According to unconfirmed reports trickling out of Mahindra dealers in Bangalore, the 2011 Mahindra W201 SUV might be launched as early as the 14th of April, 2011. This is extremely surprising as almost all of the Indian motoring press remains in the dark about the launch which apparently could happen three days from now.

However, we’re taking this bit of news with a piece of salt as an advance notice of a week or so is usually given by car makers especially in case of big launches like the Mahindra W201 World SUV. Meanwhile, the Mahindra W201 World SUV will feature a 2.2 Liter, 138 Bhp, 320 Nm, CRDI Turbo Diesel Engine.

This unit, which is the same unit as that found on the Mahindra Scorpio comes with several modifications to produce more power and torque. The SUV is anticipated to be priced between INR 14-16 Lakhs and we hope that Mahindra learns it’s lessons from the Tata Aria’s dismal performance due to the high pricing.

                           പോലീസ് പിടിചിരുന്നെങ്കില്‍ സുഗമായി കിടന്നുറങ്ങാമായിരുന്നു

May 21, 2011

സത്യത്തില്‍ ഈ ഹര്‍ത്താലുകള്‍ നടത്തുന്നത്കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ............?

ഇന്നലെ കേരളത്തില്‍ ഉടനീളം  മോട്ടോര്‍ വാഹന സമരം ആഗോഷമാക്കി മാറ്റി വീട്ടിലിരുന്ന നമ്മളെല്ലാവരും ചിന്ദിക്കേണ്ട ഒരുകാര്യമാണ് ഇത്തരം സമരങ്ങള്കൊണ്ട് വല്ല ഗുണവും ഉണ്ടാകുന്നുണ്ടോ.........? ഇന്നലെ നടന്ന മോട്ടോര്‍ വാഹന പണിമുടക്കുകൊണ്ട് എന്ത് പരയോജനമുണ്ടായി , കൂട്ടിയ പെട്രോള്‍ വില സര്‍ക്കാര്‍ കുറച്ചോ .........? ഇല്ല . കുറയ്ക്കാം എന്ന് വല്ല വാഗ്ദാനവും തന്നോ.........? അതുമില്ല പിന്നെ എന്തിനുവേണ്ടിയായിരുന്നു ഇന്നലത്തെ സമരം . വെക്തമായ ലകഷ്യം ഇല്ലാത്ത ഇത്തരം സമരങ്ങള്‍ കൊണ്ട് പൊതുജനങ്ങളെ പോരുതിമുട്ടിക്കാം എന്നതൊഴിച്ചാല്‍ ഇത്തരം സമരങ്ങള്‍ കൊണ്ട് ഒരു പ്രയോച്ചനവുമില്ല എന്നതാണ് വാസ്തവം .എതെല്ലമാറിയാവുന്ന നമ്മളില്‍ പലരും ഹര്‍ത്താല്‍ എന്നുകേട്ടാല്‍ ടി വി യും  വെച്ച് വീട്ടില്‍ കുത്തിയിരിക്കും . പിന്നെ ഇങ്ങളെ ഇത്തരം ഹര്‍ത്താലുകള്‍ വിജയകരമാകതിരിക്കും . കേരളത്തില്‍ ഇന്ന് മുട്ടിനുമുട്ടിനു  ഹര്‍ത്താലുകലാണ് . പെട്രോല്നു വിലകൂടിയാല്‍ ഹര്‍ത്താല്‍ അരിക്കുവിലകൂട്ടിയാല്‍ ഹര്‍ത്താല്‍  തൊട്ടതിനും പിടിച്ചതിനും വരെ ഹര്‍ത്താല്‍ പോരഞ്ഞിട്ട്  അങ്ങ് ഇറാക്കില്‍ അമേരിക്ക റോഡ്‌ വെട്ടിയാല്‍ വരെ കേരളത്തില്‍ ഹര്‍ത്താല്‍ ............... ! ഇവിടുത്തെ പാര്‍ട്ടികളുടെ ഇത്തരം ജനധ്രോഹ പരമായ സമരമുറകള്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . വിലകയറ്റത്തിനെതിരെ പ്രതികരിക്കണ്ട എന്നല്ല ഞാന്‍ പറയുന്നത് , കാലഹരണപെട്ട ഹര്തലുകല്‍ക്കുപകരം ശക്തമായ  സമരമുറകളുമായി വേണം പ്രതികരിക്കാന്‍ . ഒരുദിവസം വെറുതെ സമരം നടത്തി പ്രതിഷേധം അറിയിച്ചാല്‍ മാത്രം പോര . ആ പ്രതിഷേധംകൊണ്ട് പൊതുജനത്തിന് ഉപകാരം ഉണ്ടാകുകയും വേണം . സര്‍ക്കാരുകളെകൊണ്ട് വിപണിയില്‍ വിലനിയന്ത്രണം കൊണ്ടുവരാന്‍ നിര്‍ബന്ധിതരാക്കണം. അല്ലാതെ ചുമ്മാ ഒരുദിവസം പ്രതികരണം എന്നുപറഞ്ഞു സമരംനടതി വ്യ്കിട്ടു ബാറില്‍ പോയി മൂക്കറ്റം വെള്ളമടിച്ചു കണ്ട കടത്തിണ്ണയില്‍ കിടന്നുരങ്ങിയാലോന്നും കൂട്ടിയവില കുറയുകയില്ല. ശക്തവും ധീരവുമായ ഒരു നേത്രത്വ മുന്ടെങ്ങിലെ ശക്തമായ പ്രതികരണങ്ങള്‍  ഉണ്ടാകുകയുള്ളൂ  . അങ്ങിനൊരു നേത്രത്വം ഇല്ലാത്തതാണ് ഇന്നത്തെ കേരളത്തിന്ടെ ശാപം . വെക്തി താല്പരങ്ങള്‍ക്ക് വേണ്ടിയോ പാര്‍ടിയുടെ താല്പരങ്ങല്‍ക്കുവേണ്ടിയോ മാത്രം നടത്തുന്ന സമരങ്ങള്‍ മാത്രമേ ഇന്ന് കേരളത്തില്‍ നടക്കുന്നുള്ളൂ. അല്ലാതെ നടക്കുന്ന സമരങ്ങലോന്നും വിജയിക്കുന്നില്ല അല്ലങ്ങില്‍ അവ തുടക്കത്തിലേ അടിച്ചമാര്തപെടുന്നു. ഇത്തരം വെവസ്തകള്‍ക്ക് ഒരുമാറ്റം വരനമെങ്ങില്‍ നമ്മള്‍ പൊതുസമൂഹം തന്നെ ഇത്തരം കാപാലികന്‍മാര്‍ക്കെതിരെ തിരിയണം . നമ്മള്‍ പൊതുജനം വിജയിപ്പിച്ചു ഭരണത്തിലേറ്റുന്ന സര്‍ക്കാരുകള്‍ ജനങ്ങളെ സഹായിക്കുന്നില്ലെങ്ങില്‍ എന്തിനാണ് നാം ഇവരെയൊക്കെ ജയിപ്പിക്കുന്നത് . ഇത്തരം വെവസ്ഥിതികളില്‍ നിന്നും നമുക്കൊരു മോചനം വേണ്ടേ .........? ഒരു മോചനം നിങ്ങളും ആഗ്രഹിക്കുന്നില്ലേ..........?

May 14, 2011

Amul Add


ഡിജിറ്റല്‍ തരംഗത്തില്‍ ഫിലിമും ഡാര്‍ക്ക് റൂമും ഔട്ട്

തൃക്കരിപ്പൂര്‍ : ഫോട്ടോഗ്രാഫി മേഖലയില്‍ ഡിജിറ്റല്‍ ക്യാമറകളും കംപ്യൂട്ടറുകളും വ്യാപകമായതോടെ ഫിലിം റോളുകളും ഡാര്‍ക്ക് റൂമുകളും വിസ്മൃതിയിലേക്ക്. പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ ഫോട്ടോഗ്രാഫി രംഗത്ത് അരങ്ങ് കീഴടക്കുമ്പോള്‍ നാട്ടിന്‍പുറത്തെ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറ ക്കണ്ണുകള്‍ക്ക് നിറം മങ്ങിത്തുടങ്ങി. രാസവസ്തുക്കള്‍ കൂട്ടി കലര്‍ത്തിയും പ്രകാശം കടത്തിവിട്ടും പ്രിന്റുപേപ്പറുകളില്‍ ഫോട്ടോ പതിപ്പിക്കുന്ന ഇരുട്ടുമുറികള്‍ ഇന്ന് കാണാനില്ല.

ഒരു പതിറ്റാണ്ട് മുമ്പുവരെ കൂര്‍ത്ത മുനയുള്ള പെന്‍സില്‍ കൊണ്ട് ബള്‍ബ് വെട്ടത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിമില്‍ മുഖത്തെ പാടുകള്‍ മിനുക്കുന്ന കാഴ്ച സ്റ്റുഡിയോയിലെത്തുന്നവര്‍ക്ക് കൗതുകമായിരുന്നു. മൂന്ന് കാലില്‍ തൂക്കി മുന്‍ വശത്തെ അടപ്പുതുറന്ന് റെഡി എന്നുപറഞ്ഞ ഫീല്‍ഡ് ക്യാമറയുടെ പിന്മാറ്റത്തോടെ സജീവമായിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് 120 ക്യാമറകളായ യാഷികയും ഒളിംപ്യസും അധികം താമസിയാതെ മെമ്മറി കാര്‍ഡില്‍ ഒതുങ്ങുന്ന ഡിജിറ്റല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ വഴിമാറി. ഗ്രാമങ്ങളില്‍പോലും ഇത്തരം പുത്തന്‍ സാങ്കേതിക വിദ്യകള്‍ സജീവമാണ്. 30,000 മുതല്‍ നാലു ലക്ഷം രൂപവരെ വിലയുള്ള ക്യാമറകളാണ് ഈ രംഗത്ത് ചുവടുറപ്പിച്ചത്. തൃക്കരിപ്പൂരിലെ ആദ്യ ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമ കണ്ണന്‍ ഫോട്ടോഫാസ്റ്റിന്റെ ശേഖരത്തില്‍ ഈ രംഗത്ത് 27 വര്‍ഷം പിന്നിടുമ്പോള്‍ മുപ്പതിലേറെ ഫിലിം ക്യാമറകളും അത്ര തന്നെ വിലപിടിപ്പുള്ള വിദേശ നിര്‍മിത ലെന്‍സുകളുമാണ് സ്വന്തമായുള്ളത്. കാനോന്‍ എഎഫ് 1, നിക്കോണ്‍ എഫ്ജി, പെന്‍ടെക്സ് 1000, യാഷിക എം 900, മാറ്റ് 124, ലുബിട്ടല്‍ 166 ബി തുടങ്ങി മൂന്ന് പതിറ്റാണ്ടോളം ആയിരങ്ങളുടെ ചിത്രം ഒപ്പിയെടുത്ത ക്യാമറകള്‍ ഇപ്പോള്‍ പുറംലോകം കാണാതെ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു.

സിനിമാ ചിത്രീകരണത്തിനുള്ള 5 ഡി, 7 ഡി ക്യാമറകളും നാട്ടിന്‍പുറത്തെ സ്റ്റുഡിയോകളില്‍ സുലഭമാണെന്ന് കണ്ണന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ കോയമ്പത്തൂരില്‍നിന്നാണ് ഇത്തരം ക്യാമറകള്‍ കേരളത്തിലെത്തുന്നതെങ്കില്‍ ഇപ്പോള്‍ തൃശൂരില്‍നിന്ന് വാങ്ങാന്‍ കഴിയും. 1999ല്‍ ഒരു ലക്ഷം രൂപ കൊടുത്താണ് ആദ്യമായി ഡിജിറ്റല്‍ ക്യാമറയും മിനിറ്റുകള്‍ കൊണ്ട് ചിത്രം ലഭിക്കുന്ന പ്രിന്ററും വാങ്ങിയത്. ഡിജിറ്റല്‍ മേഖല വിപണികീഴടക്കിയതോടെ അനാഥരായത് ആയിരങ്ങളാണ്. കളര്‍ ലാബുകളില്‍ തൊഴിലെടുത്ത് ജീവിച്ചിരുന്ന കണ്ണൂരിലെ കൊറ്റാളി രാജന്‍ ഇപ്പോള്‍ സെക്യൂരിറ്റി ജോലി ചെയ്താണ് കുടുബം പോറ്റുന്നത്. അഞ്ച് പതിറ്റാണ്ട് കാലം മുംബൈയിലും എറണാകുളം അരുണ്‍ കളര്‍ലാബിലും ഫിലിം ഡവലപ്് ചെയ്തിരുന്ന ഇദ്ദേഹം ഡിജിറ്റലിന്റെ വരവോടെ പിടിച്ചുനിക്കാനാകാതെ തൊഴിലിനോട് വിട പറയുകയായിരുന്നു. ഡിജിറ്റലിനോടൊപ്പം ഫോട്ടോഷോപ്പും വേരുറപ്പിച്ചതോടെ കല്യാണ ആല്‍ബങ്ങളിലും മറ്റും ആര്‍ട്ട് വര്‍ക്ക് ചെയ്തിരുന്ന അനേകം പേര്‍ ഈ രംഗത്തുനിന്ന് പിന്‍മാറി. പുത്തന്‍ പ്രിന്ററുകള്‍ വിപണി കൈയടക്കുന്നതോടെ ലാബുടമകളുടെ കീശയും കാലിയാകുന്നു. അരക്കോടി രൂപ മുടക്കി പ്രിന്ററുകള്‍ വാങ്ങി ദിവസങ്ങള്‍ക്ക് ശേഷം നൂതന ലേസര്‍ പ്രിന്റുകള്‍ വിപണിയില്‍ ഇടം പിടിക്കുന്നതോടെ ഇതിന്റെ പിന്നാലെയോടി കളം വിട്ടവരും ഏറെയാണ്.
re share from jaagratha

ഇന്‍ഫോ പാര്‍ക്കിലേക്ക് 2 വിദേശ കമ്പനികള്‍കൂടി

പ്രമുഖ സാമ്പത്തിക ഉപദേശ കമ്പനി ഏണ്‍സ്റ്റ് ആന്‍ഡ് യങ്, വന്‍കിട ഐടി കമ്പനി കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് എന്നിവ കൊച്ചി ഇന്‍ഫോപാര്‍ക്കിലേക്ക്. ഇരുസ്ഥാപനവും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള കരാര്‍ ക്ലിഫ്ഹൗസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ടു. ഇന്‍ഫോപാര്‍ക്കിലെ പുതിയ ഐടി സമുച്ചയമായ അതുല്യയില്‍ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഇന്‍ഫോപാര്‍ക്ക് സിഇഒ ബിനു കോശിയും കോഗ്നിസന്റ് വൈസ് പ്രസിഡന്റ് വിഷ്ണുപോറ്റിയുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്‍ഫോപാര്‍ക്കില്‍ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള നടപടിയാണ് പൂര്‍ത്തിയാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാന്ദ്യത്തിന്റെ കാലത്തും കേരളത്തില്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാകുന്നത് ആശാവഹമാണ്. കൂടുതല്‍ കമ്പനികളുടെ കടന്നുവരവ് കേരളത്തിന് ലോക ഐടി ഭൂപടത്തില്‍ പ്രമുഖ സ്ഥാനം നേടിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ ഏണ്‍സ്റ്റ് ആന്‍ഡ് യങ് 25,000 ചതുരശ്ര അടി സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഒരുലക്ഷം ചതുരശ്ര അടി സ്ഥലമാണ് കോഗ്നിസന്റ് അതുല്യയില്‍ ഏറ്റെടുക്കുന്നതെന്ന് വൈസ് പ്രസിഡന്റ് വിഷ്ണുപോറ്റി പറഞ്ഞു. കോഗ്നിസന്റിന് ഇപ്പോള്‍ 1100 പേരാണ് കൊച്ചിയില്‍ ജോലിചെയ്യുന്നത്. അതുല്യയില്‍ക്കൂടി പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ പുതുതായി അത്രയും പേര്‍ക്കുകൂടി തൊഴില്‍ നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങിന്റെ ഇന്‍ഫോപാര്‍ക്കിലെ കേന്ദ്രത്തില്‍ 600 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് വൈസ് ചെയര്‍മാന്‍ ടിം റെഡ്ഡി പറഞ്ഞു.
reshare from: jagratha

Apr 27, 2011

എന്‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യ ഒറ്റപ്പെട്ടു


"ജനീവ: സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ സമവായമുണ്ടാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയേറ്റു. എന്‍ഡോസള്‍ഫാന്‍ ഗണ്യമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഇന്ത്യയുടെ നിലപാടിനെ ബഹ്‌റൈനും ഖത്തറും എതിര്‍ത്തോടെ ഇന്ത്യന്‍ താത്പര്യം ഏഷ്യാ-പസഫിക് മേഖലയുടെ പൊതുനിലപാടായി അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സമ്മേളനത്തില്‍ വോട്ടെടുപ്പു വന്നാല്‍ ഒറ്റപ്പെടുമെന്ന അവസ്ഥ മുന്നില്‍ക്കണ്ട ഇന്ത്യന്‍ പ്രതിനിധികള്‍ അനുരഞ്ജനത്തിനു ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളമുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയപ്രക്ഷോഭം അവഗണിച്ച് നിരോധനത്തെ എതിര്‍ത്തുകൊണ്ടു കരടുപ്രസ്താവന തയ്യാറാക്കിയ ഇന്ത്യ, തങ്ങള്‍ക്കു പിന്നില്‍ കൂടുതല്‍ രാജ്യങ്ങളെ അണിനിരത്താന്‍ ചരടുവലി തുടരുന്നതിനിടെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍തന്നെ എതിര്‍പ്പുയര്‍ത്തിയത്. നിരോധനം വേണ്ടെന്ന അഭിപ്രായം ഇന്ത്യയുടെ മാത്രം നിലപാടായി അവതരിപ്പിച്ചാല്‍ മതിയെന്നും ഏഷ്യാ-പസഫിക് മേഖലയുടെ പൊതുനിലപാടായി അതിനെ കാണാന്‍ പറ്റില്ലെന്നും ബഹ്‌റൈനും ഖത്തറും വ്യക്തമാക്കി. ദക്ഷിണ ശാന്തസമുദ്ര ദ്വീപ് രാഷ്ട്രമായ സമോവമാണ് ഇപ്പോള്‍ നിരോധനത്തിനെതിരെ പരസ്യനിലപാട് പ്രഖ്യാപിച്ചിട്ടുള്ളത്".

Apr 21, 2011

Save the tree and save the future

Every day number of trees disappear from the face of the earth. When there are other ways of generating paper products, trees are still being used largely. It's high time now, that we stop this mean destruction, before we forget the color green..

Mar 31, 2011

ഇന്ത്യന്‍ ജനസംഖ്യ

രാജ്യത്തെ ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സെന്‍സസിനെക്കാള്‍ 18 കോടിയുടെ വര്‍ദ്ധനയാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. പുരുഷന്‍മാരുടെ എണ്ണം 62 കോടി 32 ലക്ഷവും സ്ത്രീകളുടെ എണ്ണം 58 കോടി 62 ലക്ഷവുമാണ്. ജനസംഖ്യാ നിരക്ക് വര്‍ദ്ധന കുറയുന്ന സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. കുട്ടികളുടെ എണ്ണം കുറയുന്ന ജില്ലകളില്‍ പത്തനംതിട്ടയും കൊല്‍ക്കത്തയുമുണ്ട്. കേരളത്തില്‍ 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിരക്കിലാണ് ജനസംഖ്യയുള്ളത്.

Mar 30, 2011

ഫെയ്‌സ്ബുക്കും ട്വിറ്ററും യുവാക്കളെ 'രാഷ്ട്രീയവത്ക്കരിക്കുന്നു'-പഠനം

പുതിയ തലമുറയെക്കുറിച്ച് ഉയര്‍ന്ന് കേള്‍ക്കാറുള്ള മുഖ്യ വിമര്‍ശനങ്ങളിലൊന്ന് അവര്‍ 'അരാഷ്ട്രീയവത്ക്കരിക്കപ്പെടുന്നു' എന്നത്. സാമൂഹ്യബോധമോ സമൂഹത്തോട് ബാധ്യതയോ ഇല്ലാത്തവരാണ് യുവാക്കളെന്ന അക്ഷേപം ഫെയ്‌സ്ബുക്ക് യുഗം തിരുത്തുകയാണ്. ഇന്റര്‍നെറ്റ്, വിശേഷിച്ചും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മകള്‍ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍) യുവാക്കളെ 'രാഷ്ട്രീയവത്ക്കരിക്കുന്നതി'ല്‍ വലിയ പങ്കു വഹിക്കുന്നുവത്രേ. അമേരിക്കയില്‍ നടന്ന പുതിയൊരു പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ ഇന്റര്‍നെറ്റ്, പ്രത്യേകിച്ചും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ വലിയ പങ്കു വഹിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ പഠനം പുറത്തു വന്നിരിക്കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയ്ക്ക് കീഴിലെ ഹ്യുമാനിറ്റീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടാണ് പഠനം നടത്തിയത്.

പുതിയ തലമുറയില്‍ പെട്ട 2500 പേരുടെ സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകല്‍ ഏതാനും വര്‍ഷം തുടര്‍ച്ചയായി നിരീക്ഷിച്ചായിരുന്നു പഠനം. ചെറുപ്പക്കാര്‍ അവരുടെ സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള പ്രവണത, അവസരം കിട്ടുമ്പോഴൊക്കെ കാട്ടുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. കൂടുതല്‍ ഉത്തരവാദിത്വമുള്ള പൗരന്‍മാരായി മാറാന്‍ ചെറുപ്പക്കാര്‍ക്ക് ഇത് അവസരമൊരുക്കുന്നു.

പരമ്പരാഗതമായ രീതിയിലുള്ള രാഷ്ട്രീയവാര്‍ത്തകളോടും വിശകലങ്ങളോടും ചെറുപ്പക്കാര്‍ പൊതുവെ പ്രതികരിക്കാറില്ല. അതേസമയം തങ്ങളുടെ ഭരണകൂടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും ചിന്തകളും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി പങ്കിടാന്‍ അവര്‍ തയ്യാറാകുന്നു.

ഒരു തലമുറ മുമ്പത്തെക്കാള്‍ വേഗത്തില്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് രാഷ്ട്രീയ ധാരണകളുണ്ടാക്കാന്‍ കഴിയുന്നതില്‍ അത്ഭുതമില്ലെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. രണ്ടുതരത്തിലാണ് പൊതുവെ ചെറുപ്പക്കാരില്‍ രാഷ്ട്രീയബോധമെത്തുന്നത്. ആദ്യം മാതാപിതാക്കളുടെ രാഷ്ട്രീയത്തില്‍ നിന്ന്. രണ്ടാംഘട്ടമായി, തങ്ങളുടെ ധാരണകള്‍ എതിര്‍ക്കപ്പെടുകയും അനുകൂലിക്കപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യുന്ന പൊതുഇടങ്ങളില്‍ നിന്ന്.

സൈബര്‍യുഗത്തില്‍ ഈ രണ്ടാംഘട്ടത്തെ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ഇടപെടലുകള്‍ സ്വാധീനിക്കുന്നു. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും, അവയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാനും സൗഹൃദക്കൂട്ടായ്മകള്‍ സഹായിക്കുന്നു. വെബ്ബിലൂടെ നടക്കുന്ന ഈ 'രാഷ്ട്രീയവത്ക്കരണം' തെരുവുകളിലേക്ക് വ്യാപിക്കുന്നതിന് ലോകമിപ്പോള്‍ സാക്ഷിയാവുകയാണ്. ഭരണകൂടങ്ങള്‍ തന്നെ അതുവഴി നിലംപൊത്തുന്നു.

ഫെയ്‌സ്ബുക്കും ട്വിറ്ററും മാത്രമല്ല, മറ്റനേകം മാര്‍ഗങ്ങളിലൂടെയും പ്രാദേശികമോ അന്താരാഷ്ട്ര തലത്തിലോ നടക്കുന്ന കാര്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാന്‍ പുതിയ തലമുറയ്ക്ക് കഴിയുന്നതായി പഠനം പറയുന്നു.

from:http://www.mathrubhumi.com/index.php

Mar 23, 2011

ക്രിക്കറ്റ്‌ ലോകം അഥവാ ഇന്ത്യ .........!!!!

ഇന്ത്യന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ ക്രിക്കറ്റിനു വേണ്ടി ചിലവാക്കുന്ന പണത്തില്‍  നിന്നും  കുറചെന്ഗ്ഗിലും ഫുട്ബോളിനും ചിലവാക്കിയാല്‍ ഇനിവരുന്ന വര്‍ഷങ്ങളിലെന്ഗ്ഗിലും  ഇന്ത്യന്‍ ഫുട്ബോള്‍ ടീമും വേള്‍ഡ് കപ്പ്‌ കളിക്കും . ഇന്ത്യ വേള്‍ഡ് കപ്പ്‌ കളിക്കുനത്  ഫുട്ബോള്‍ പ്രേമികള്‍ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കുറെ ഏറെ നാളായി . ഇന്ത്യയിലെ കൂതറ ഗ്രൌണ്ട്കളും കൂതറ പരിശീലന തന്ത്രങ്ങളും മാറിയാല്‍ മാത്രമേ വേള്‍ഡ് കപ്പ്‌ എന്ന ഇന്ത്യന്‍ സ്വപ്നം സഫലമകുകയുള്ളൂ .

Mar 21, 2011

മലയാളം സിനിമ ട്രാഫിക്‌ ഹിന്ദിയിലും തമിഴിലും റീമെയ്‌ക്ക് ചെയ്യപെടുന്നു .

ഇ അടുത്തകാലത്ത്‌ മലയാളത്തില്‍ ഞാന്‍ കണ്ട നല്ലൊരു സിനിമയായിരുന്നു ട്രാഫിക്‌ . എന്തുകൊണ്ടും ഒരു വേറയ്റ്റി ട്രീറ്റ്‌മെന്‍റ്. ഒരു വന്പരജയത്തിനു ശേഷം രാജേഷ്‌  ആര്‍  പിള്ളൈക്ക് കിട്ടിയ നല്ലൊരു വിജയമായിരുന്നു ട്രാഫിക്‌ .ഇതുപോലെ വേറിട്ട്‌  ചിന്തിച്ചാല്‍ മാത്രമേ ഇനി മലയാളം സിനിമ മുന്നോട്ടുപോകുകയുള്ളൂ . തമിഴില്‍ കമല ഹാസനാണ് അഭിനയിക്കുനത് എന്നാണ് കേള്‍ക്കുന്നത് .എന്തായാലും ഇതു രാജേഷ്‌ന്‍ടെ വിജയം തന്നെആണ്. ഒപ്പം മലയാളം സിനിമയുടെയും . 

ആര്‍ക്ക് വോട്ട് ചെയ്യണം ..........?

ഇലക്ഷന്‍ അടുത്തുകൊണ്ടിരിക്കുന്ന ഇ അവസരത്തില്‍ എനിക്ക് അകെ കണ്‍ഫ്യൂഷന്‍ ആണ്, ഇത്തവണ ഏതു പാര്‍ട്ടിക്ക് വോട്ട് ചെയ്യണം......? അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന കോണ്‍ഗ്രെസ്സിനോ അതോ അക്രമവും അഴിമതിയും ധാര്‍ഷ്ട്യവും കള്ളവോട്ടും കൊടികുത്തി വാഴുന്ന കമ്മുണിസ്റ്റിനോ അല്ലെങ്ങില്‍ ഇതിലും ബീഗരന്‍ന്മാരായ ഭാരത് ജനത പാര്‍ട്ടിക്കോ ........?
ഒരു സാധാരണകാരനായ ഇന്ത്യന്‍ പൌരന്‍ എന്ന നിലക്ക് ഞാന്‍ ആര്‍ക്കു വോട്ട് ചെയ്യും ..? വോട്ടവകാശം കൃത്യമായി നിര്‍വഹിക്കണം എന്നാണ് എല്ലാരും പറയുന്നത് പക്ഷെ സത്യസന്തമായി ആര്‍ക്കു വോട്ടുചെയ്യും ......? ഏതു പാര്‍ട്ടി ഭരിച്ചാലും കൃത്യമായി നടക്കുന്ന ഒന്നുണ്ട് അഴിമതി . ഇവര്‍ക്ക് അഴിമതി നടത്താന്‍ വേണ്ടിയാണോ നമ്മള്‍ പോളിംഗ് ബൂത്തില്‍ പോയി കു നിന്ന് വോട്ട് ചെയ്യുന്നത് .........? ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം ജയിപ്പിച്ചുവിട്ട മണ്ഡലത്തില്‍ കാണുന്ന ഒരു പ്ര്യതെകതരം ജീവികളായി ഇന്നത്തെ പല MLA മാരും മാറിക്കൊണ്ടിരിക്കുന്നു . ഇതിനൊരു മാറ്റം വേണ്ടേ . ഇ മാറ്റം വെറുതെ ഉണ്ടാകില്ല വോട്ടരമാരായ നമ്മള്‍ തന്നെ വേണം ഇതിനെതിരെ പ്രതികരിക്കാന്‍ .

Mar 18, 2011

ഒടുക്കം അതും സംഭവിച്ചു

 ഒടുക്കം സില്സിലയും സിനിമയിലെത്തി .
യൌടുബിലെ തെറിവിളികള്‍ കൊണ്ട് പ്രശസ്തമായ സിലസില ആല്‍ബം വി കെ പ്രകാശ്‌ സംവിധാനം ചെയുന്ന ത്രീ കിങ്ങ്സ് എന്ന സിനിമയില്‍ റീമിക്സ്‌ ചെയ്യപെടുന്നു . യൌടുബിലെ തെറിവിളികള്‍ കൊണ്ട് മാത്രം സിനിമയില്‍ കയറുന്ന ആദ്യത്തെ സോണ്ഗ് ആണ്  സിലസില.
ഇങ്ങനെ പോയാല്‍ കൂതറ പാട്ടുകള്‍ എഴുതാന്‍ കഴിവുള്ള എല്ലാവര്ക്കും ഇനി സിനിമയില്‍ അവസരം കിട്ടും.

Mar 17, 2011

"എല്ലാവരേയും സ്നേഹിക്കുക...പ്രതിഫലം മിക്കവാറും വേദനയായിരിക്കും,
പക്ഷെ കൊടുക്കുന്നതിനേക്കാള് കൂടുതല്
എവിടെ നിന്നെങ്കിലും തിരിച്ച് കിട്ടാതിരിക്കില്ല...
സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്,
കൊടുത്താല്‍ കിട്ടും...കിട്ടണം...
ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും."

"കളങ്കമില്ലാത്ത ചിരിയില്‍
നര്‍മ്മ രസമുള്ള നിമിഷങ്ങളില്‍
ഒരുപാട് സ്വപ്നങ്ങളുടെ
വേലിയേറ്റം കണ്ട എന്‍റെ ഹൃദയം

തിളങ്ങുന്ന കണ്ണുകളില്‍
വിടര്‍ന്ന പ്രേമത്തിന്‍ കനലുകള്‍
അറിയാതെ പോയതും മുഖം തിരിച്ചതും
ഒരു ദുസ്വപ്നമായി തീര്‍ന്നിരുന്നുവെങ്കില്‍

ഇനിയും കത്തി ജ്വലിക്കാന്‍
എന്‍റെ ഹൃദയം തെങ്ങുന്നുവെങ്കിലും
പറയാതെ പറന്നു പോകാന്‍
പറഞ്ഞു പഠിക്കുന്നു ഞാനും ..

Twitter Facebook Digg Favorites More