May 21, 2011
സത്യത്തില്‍ ഈ ഹര്‍ത്താലുകള്‍ നടത്തുന്നത്കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ............?
ഇന്നലെ കേരളത്തില്‍ ഉടനീളം മോട്ടോര്‍ വാഹന സമരം ആഗോഷമാക്കി മാറ്റി വീട്ടിലിരുന്ന നമ്മളെല്ലാവരും ചിന്ദിക്കേണ്ട ഒരുകാര്യമാണ് ഇത്തരം സമരങ്ങള്കൊണ്ട് വല്ല ഗുണവും ഉണ്ടാകുന്നുണ്ടോ.........? ഇന്നലെ നടന്ന മോട്ടോര്‍ വാഹന പണിമുടക്കുകൊണ്ട് എന്ത് പരയോജനമുണ്ടായി , കൂട്ടിയ പെട്രോള്‍ വില സര്‍ക്കാര്‍ കുറച്ചോ .........? ഇല്ല . കുറയ്ക്കാം എന്ന് വല്ല വാഗ്ദാനവും തന്നോ.........? അതുമില്ല പിന്നെ എന്തിനുവേണ്ടിയായിരുന്നു ഇന്നലത്തെ സമരം . വെക്തമായ ലകഷ്യം ഇല്ലാത്ത ഇത്തരം സമരങ്ങള്‍ കൊണ്ട് പൊതുജനങ്ങളെ പോരുതിമുട്ടിക്കാം എന്നതൊഴിച്ചാല്‍ ഇത്തരം സമരങ്ങള്‍ കൊണ്ട് ഒരു പ്രയോച്ചനവുമില്ല എന്നതാണ് വാസ്തവം .എതെല്ലമാറിയാവുന്ന നമ്മളില്‍ പലരും ഹര്‍ത്താല്‍ എന്നുകേട്ടാല്‍ ടി വി യും വെച്ച് വീട്ടില്‍ കുത്തിയിരിക്കും . പിന്നെ ഇങ്ങളെ ഇത്തരം ഹര്‍ത്താലുകള്‍ വിജയകരമാകതിരിക്കും . കേരളത്തില്‍ ഇന്ന് മുട്ടിനുമുട്ടിനു ഹര്‍ത്താലുകലാണ് . പെട്രോല്നു വിലകൂടിയാല്‍ ഹര്‍ത്താല്‍ അരിക്കുവിലകൂട്ടിയാല്‍ ഹര്‍ത്താല്‍ തൊട്ടതിനും പിടിച്ചതിനും വരെ ഹര്‍ത്താല്‍ പോരഞ്ഞിട്ട് അങ്ങ് ഇറാക്കില്‍ അമേരിക്ക റോഡ് വെട്ടിയാല്‍ വരെ കേരളത്തില്‍ ഹര്‍ത്താല്‍ ............... ! ഇവിടുത്തെ പാര്‍ട്ടികളുടെ ഇത്തരം ജനധ്രോഹ പരമായ സമരമുറകള്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . വിലകയറ്റത്തിനെതിരെ പ്രതികരിക്കണ്ട എന്നല്ല ഞാന്‍ പറയുന്നത് , കാലഹരണപെട്ട ഹര്തലുകല്‍ക്കുപകരം ശക്തമായ സമരമുറകളുമായി വേണം പ്രതികരിക്കാന്‍ . ഒരുദിവസം വെറുതെ സമരം നടത്തി പ്രതിഷേധം അറിയിച്ചാല്‍ മാത്രം പോര . ആ പ്രതിഷേധംകൊണ്ട് പൊതുജനത്തിന് ഉപകാരം ഉണ്ടാകുകയും വേണം . സര്‍ക്കാരുകളെകൊണ്ട് വിപണിയില്‍ വിലനിയന്ത്രണം കൊണ്ടുവരാന്‍ നിര്‍ബന്ധിതരാക്കണം. അല്ലാതെ ചുമ്മാ ഒരുദിവസം പ്രതികരണം എന്നുപറഞ്ഞു സമരംനടതി വ്യ്കിട്ടു ബാറില്‍ പോയി മൂക്കറ്റം വെള്ളമടിച്ചു കണ്ട കടത്തിണ്ണയില്‍ കിടന്നുരങ്ങിയാലോന്നും കൂട്ടിയവില കുറയുകയില്ല. ശക്തവും ധീരവുമായ ഒരു നേത്രത്വ മുന്ടെങ്ങിലെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകുകയുള്ളൂ . അങ്ങിനൊരു നേത്രത്വം ഇല്ലാത്തതാണ് ഇന്നത്തെ കേരളത്തിന്ടെ ശാപം . വെക്തി താല്പരങ്ങള്‍ക്ക് വേണ്ടിയോ പാര്‍ടിയുടെ താല്പരങ്ങല്‍ക്കുവേണ്ടിയോ മാത്രം നടത്തുന്ന സമരങ്ങള്‍ മാത്രമേ ഇന്ന് കേരളത്തില്‍ നടക്കുന്നുള്ളൂ. അല്ലാതെ നടക്കുന്ന സമരങ്ങലോന്നും വിജയിക്കുന്നില്ല അല്ലങ്ങില്‍ അവ തുടക്കത്തിലേ അടിച്ചമാര്തപെടുന്നു. ഇത്തരം വെവസ്തകള്‍ക്ക് ഒരുമാറ്റം വരനമെങ്ങില്‍ നമ്മള്‍ പൊതുസമൂഹം തന്നെ ഇത്തരം കാപാലികന്‍മാര്‍ക്കെതിരെ തിരിയണം . നമ്മള്‍ പൊതുജനം വിജയിപ്പിച്ചു ഭരണത്തിലേറ്റുന്ന സര്‍ക്കാരുകള്‍ ജനങ്ങളെ സഹായിക്കുന്നില്ലെങ്ങില്‍ എന്തിനാണ് നാം ഇവരെയൊക്കെ ജയിപ്പിക്കുന്നത് . ഇത്തരം വെവസ്ഥിതികളില്‍ നിന്നും നമുക്കൊരു മോചനം വേണ്ടേ .........? ഒരു മോചനം നിങ്ങളും ആഗ്രഹിക്കുന്നില്ലേ..........?


3:54 AM
Nidhin.O.v
