കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം ഏറുകയാണ്. കടക്കെണിയും കൃഷിത്തകര്‍ച്ചയും സാമ്പത്തികപ്രതിസന്ധിയുമൊക്കെ ഇത്തരം കൂട്ടആത്മഹത്യകള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. കാര്യകാരണങ്ങള്‍ മറ്റുള്ളവരുടെ ഭാവനയ്ക്ക് ദയാപൂര്‍വം വിട്ടുതന്നുകൊണ്ട് ദിനംപ്രതി അനേകംപേര്‍ ജീവനൊടുക്കുന്നു. മാനസികാരോഗ്യം തകര്‍ന്ന് രോഗഗ്രസ്തമായ ഒരു സമൂഹത്തിന്റെ ബാഹ്യ പ്രതിഫലനമാണ് ഏറിവരുന്ന ആത്മഹത്യാ പ്രവണത.
വ്യക്തിയും സമൂഹവുമായുള്ള ബന്ധം തകരുന്നതാണ് ആത്മഹത്യയുടെ പ്രധാന കാരണമെന്ന് ആദ്യകാല ഗവേഷകനായ ഡ്യൂക്കേമ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിഷാദവും വൈകാരികസംഘര്‍ഷവുമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും നിദാനമെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവും. ഇതിന് സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ അനുകൂലസാഹചര്യമൊരുക്കുന്നു. വ്യക്തിത്വത്തിലെ ചില സവിശേഷതകള്‍ ആളുകളെ ആത്മഹത്യയിലേക്ക് അടുപ്പിക്കാറുണ്ട്. അന്തര്‍മുഖര്‍ പൊതുവേ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വഴുതിവീഴാന്‍ സാദ്ധ്യത ഏറെയുള്ളവരാണ്. പരലോകജീവിതത്തെപ്പറ്റിയുള്ള വിശ്വാസങ്ങള്‍ ആത്മഹത്യക്ക് നിദാനമാകുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിനു ശേഷം അയാളെ പരലോകത്തുവെച്ച് സന്ധിക്കാം എന്ന വിശ്വാസത്തില്‍ ജീവന്‍ വെടിയുന്നവരുണ്ട്.
കമിതാക്കള്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി, കുടുംബത്തിലെ എല്ലാവരും വിഷം കഴിച്ചു മരിച്ചു. തുടങ്ങിയ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ കൂട്ടായ ഒരു തീരുമാനത്തിന്റേയും കര്‍മത്തിന്റേയും ചിത്രമാണ് നമ്മുടെ മനസ്സില്‍ തെളിയുക. എന്നാലിത് ശരിയാവണമെന്നില്ല. വികലമായ വ്യക്തിത്വത്തിന് ഉടമയായ ഒരാളുടെ (പലപ്പോഴും ഗൃഹനാഥന്‍) തീരുമാനവും പ്രേരണയുമാവാം കൂട്ട ആത്മഹത്യക്ക് കാരണം. സാമ്പത്തിക പ്രശ്‌നമോ മാനനഷ്ടമോ ഉളവാക്കുന്ന വൈകാരിക സംഘര്‍ഷത്തില്‍ അമര്‍ന്നിരിക്കുന്ന കുടുംബത്തിലെ ഒരു പ്രധാന വ്യക്തി വിഷാദത്തിലേക്ക് നീങ്ങുന്നതാണ് ആദ്യഘട്ടം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു വഴിയുമില്ലെന്ന് രോഗഗ്രസ്തമായ അയാളുടെ മനസ്സ് ഉറച്ചു വിശ്വസിക്കുന്നു.
ഈ വ്യക്തിയുടെ ഉള്‍വലിയലും വിഷാദവും കുടുംബത്തിലെ മറ്റംഗങ്ങളുടെ മനസ്സിനെ കൂടുതല്‍ കലുഷിതമാക്കുകയും അവരോരോരുത്തരും ഒറ്റയ്ക്കും കൂട്ടായും പല പോംവഴികള്‍ ആലോചിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് ആത്മഹത്യയുടെ സാദ്ധ്യതയെപ്പറ്റി ഒരാള്‍ ചിന്തിക്കുകയും നടപ്പില്‍ വരുത്താനുള്ള ഉറച്ചതീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നത്. ആജ്ഞാനുവര്‍ത്തികളായ മറ്റുള്ളവര്‍ക്ക് പങ്കുചേരുകയല്ലാതെ തരമില്ല. കൂട്ടത്തില്‍ ശക്തനായ ഒരാള്‍ മറ്റുള്ളവരെ വകവരുത്തിയ ശേഷം സ്വയം ജീവനൊടുക്കാനുള്ള സാദ്ധ്യതയും കൂട്ട ആത്മഹത്യകളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്.
പുറംലോകവുമായി ബന്ധപ്പെടാതെ ഒതുങ്ങിക്കഴിഞ്ഞിരുന്ന കുടുംബങ്ങളിലാണ്, ഇത്തരം സംഭവങ്ങള്‍ ഏറെയും അരങ്ങേറിയിട്ടുള്ളത്. പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുകയും, പരാജയപ്പെടുന്നപക്ഷം സുല്ലിട്ട് ജീവിതത്തില്‍ നിന്നു തന്നെ പിന്മാറുകയും ചെയ്യുന്നു എന്നു സാരം. അടുത്തിടെ നടന്ന ഗവേഷണങ്ങള്‍ കൗതുകമുണര്‍ത്തുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.
ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത് കൂടുതലും ചെറുപ്പക്കാരാണ്, വിദേശങ്ങളിലാവട്ടെ പ്രായം ചെന്നവരും. ജീവനൊടുക്കുന്നവരില്‍ പകുതിയിലേറെപേര്‍ മുമ്പൊരിക്കല്‍ ഇതിനു ശ്രമിച്ച് പരാജയമടഞ്ഞവരാണ്
BY : ഡോ. ഹരി എസ്. ചന്ദ്രന്‍

9:28 PM
Nidhin.O.v

Posted in:
0 comments:
Post a Comment