Jun 12, 2011

കേരള ഇലട്രിസിറ്റി ബോര്‍ഡ്‌ വിളിച്ചു വരുത്തുന്ന അപകടം..................!!!!!

 കേരളത്തില്‍ ഇന്ന് പല ഇലക്ട്രിക്‌ പോസ്ടുകളിലെയും ഫുസുകളില്‍ ഫ്യൂസ് വയറുകള്‍ ഉപയോഗിക്കാതെയാണ് ഇലട്രിസിറ്റിബോര്‍ഡ്‌  കണക്ഷനുകള്‍ കൊടുത്തിരിക്കുന്നത്‌ . പല സ്ഥലങ്ങളിലും ഫ്യൂസ് വയറിനുപകരം ഇലക്ട്രിക്‌ വയറുകളാണ് കൊടുത്തിരിക്കുന്നത്‌ . ഇതുകൊണ്ട് തന്നെ  പലസ്തലങ്ങലുളും ഹൈ വോള്‍ടെജ്ജ് കാരണമുളള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുട് . വോള്‍ടെജ്ജ് കാരണം കേരളം കത്തിയാലും പോസ്റ്റിലെ മെയിന്‍ ഫ്യൂസ്  പോകാത്ത അവസ്ഥയാണ് ഇന്ന് പല സ്ഥലങ്ങളിലും
. ഒരുപക്ഷെ ഇതു ഒരു വന്‍
അപകടത്തിലേക്ക് വഴിതുറന്നു എന്നും വരാം. ഏതെങ്കിലും സര്‍വീസ് വയറുകള്‍ ഷോര്‍ട്ട് ആയാല്‍ കത്തിപോകേണ്ട ഇത്തരം  ഫുസുകള്‍ കത്തി ,കണക്ഷന്‍ കട്ടായി പോയില്ലെങ്ങില്‍ അത് ഒരു തീപിടുത്തത്തിനുതന്നെ കാരണമായേക്കാം . അല്ലെങ്ങില്‍ ചിലപ്പോ ഗാര്‍ഹിക കണക്ഷനുകളെ ബാധിച്ചേക്കാം. ഹെവി ലോഡ് കാരണമോ   അല്ലങ്ങില്‍ മറ്റുപല കാരണങ്ങള്‍ കൊണ്ട്  ഇടയ്ക്ക് ഇടയ്ക്ക്  ഫ്യൂസ്  കത്തി പോകുന്ന്തുക്ണ്ട് എപ്പോഴും അത് നന്നാക്കേണ്ടത് കൊണ്ടാകാം ചിലപ്പോള്‍ എങ്ങനെ ഫ്യൂസ് വയറിനു പകരം ഇലക്ട്രിക്‌ വയറുകള്‍ ഉപയോഗിക്കുന്നത് , പക്ഷേ  ഇതു  വിളിച്ചുവരുത്തുന്ന അപകടം വളരെ വലുതാണ് .    ഇതുമാത്രമല്ല ഇന്ന് പല സ്ഥലങ്ങളിലും ഒടിഞ്ഞുവീഴാറായ പോസ്റ്റുകളും ധാരാളമുണ്ട് , ഈ കാലവര്‍ഷത്തില്‍  ഇതെല്ലാം ഒടിഞ്ഞു വീണാല്‍ അതുമൂലമുണ്ടാകുന്ന അപകടവും വലുതാണ് . 

0 comments:

Post a Comment

Twitter Facebook Digg Favorites More