Apr 27, 2012
Apr 22, 2012
നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് ............................!!!!
വിദേശ പരിയടനം നടത്തി ഗജനാവ് മുടിപ്പിക്കുന്ന പ്രസിഡണ്ട് . വായില്‍ കൊലിട്ടു കുത്തിയാലും ഉണ്ണാനും ,കൊട്ടുവായിടാനും , വില വര്‍ദ്ധിപ്പികാനും അല്ലാതെ വാതുറക്കാത്ത പ്രധാന മന്ത്രി.പ്രഥാന മന്ത്രിയെ റബ്ബര്‍ സ്റ്റാമ്പ് ആക്കിവെച്ചിരിക്കുന്ന പാര്‍ട്ടി സെക്രട്ടറി. പാര്‍ലിമെന്റില്‍ കയാരാതെ ഉരു ചുറ്റി നടക്കുന്ന യൂത്ത് ഐക്കണ്‍ . ഭരണ കക്ഷിയുടെ തോന്നിയവാസങ്ങളെ വൃത്തിക്ക് എതിര്‍ക്കാന്‍ പോലും കെല്‍പ്പില്ലാത്ത പ്രതിപക്ഷം . ഗടക കക്ഷികളുടെ തമ്മിലടി തീര്‍ത്തിട്ട് ഒന്ന് ഭരിക്കാന്‍ പാടുപെടുന്ന മുഖ്യമന്ത്രി . മന്ത്രിസ്ഥാനം കിട്ടാന്‍വേണ്ടി ദിവസയും അടിപിടി കൂടുന്ന ഗടക കക്ഷികള്‍ . വാതുറന്നു എന്തേലും പറഞ്ഞാല്‍ പാര്‍ട്ടിക്ക് പുറത്താകുന്ന പ്രതിപക്ഷ നേതാവ് . വാതുറന്നാല്‍ വിവാദം ഉണ്ടാക്കുന്ന ചീഫ് വിപ്പ് .പാര്‍ട്ടിക്കുള്ളില്‍ പാര്‍ട്ടി ഉണ്ടാക്കുന്ന പാര്‍ട്ടി സെക്രട്ടറി, അതുകണ്ട് മിണ്ടാണ്ടിരിക്കുന്ന പി.ബി . ജയിച്ചാല്‍ പിന്നെ സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത ചില M .L .A മാര്‍ . ഇതെല്ലാം കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ നില്‍ക്കുന്ന പൊതുജനം . നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് ............................!!!! എന്തും സഹിക്കുന്ന സാധാരണകാരനെ ഇങ്ങനെ പീടിപ്പിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക, സഹിച്ചു മടുക്കുമ്പോള്‍ പൊതുജനം തിരിച്ചടിക്കാന്‍ തുടങ്ങും, ഇതുവരെ നിങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്ന തന്ത്രങ്ങല്കൊന്നും അതിനെ തടയാന്‍ പറ്റില്ല ................
Mar 11, 2012
വീണ്ടും വി.എസ്സ് ന്ടെ വക വിവാദം ..........!!!
വീണ്ടും വി.എസ്സ് ന്ടെ വക വിവാദം ..........!!! സംസ്കാര ശൂന്യമായ പ്രസ്താവനകള്‍ കൊണ്ട് അച്ചുതാനദ്ധന്‍ വിവാദത്തില്‍ പെടുന്നത് ഇതു ആദ്യത്തെ സംഭവമോന്നുമല്ല . ഇതിനു മുനമ്പും ഇത്തരം പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട് . ഒന്നോ രണ്ടോ പ്രാവശ്യം ഇതുപോലെ സംഭവിച്ചാല്‍ അതിനെ അബദ്ധം എന്നുപറയാം, എന്നാല്‍ വി.എസ്സ് ന്ടെ കാര്യത്തില്‍ ഇതിനെ അബദ്ധം എന്നുപറയാന്‍ പറ്റില്ല. ആദ്യം ഇത്തരം പ്രസ്താവനകള്‍ ഇറക്കുകയും അതുപിന്നെ വിവാധമാകുമ്പോള്‍ മാറ്റിപറയുന്നതും വി.എസ്സ് ന്ടെ സ്ഥിരം പരുപാടിയാണ് (ലതിക സുഭാഷ് , എലിസബത് മാമന്‍, സോണിയ ഗാന്ധി ഇവരെല്ലാം ഓരോ സമയത്തെ വി.എസ്സ് ന്ടെ ഇരകളാണ് ). ഒരു പൊതു പ്രവര്‍ത്തകന്‍ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം എങ്ങനെ സംസാരിക്കണം എന്നാണ് . വി.എസ്സ് ന്ടെ ഇത്തരം പ്രസ്താവനകള്‍ അദ്ധേഹത്തിന്ടെ സ്വന്തം സംസ്കാരത്തെ ചോദ്യം ചെയുകയാണ് ചെയുന്നത് .സംസ്കാര ശൂന്യനായ ഒരു വെക്തിക്ക് മറ്റോരു പാര്‍ട്ടിയുടെ സംസാകാരത്തെ ചോദ്യം ചെയ്യാന്‍ എന്തവകാശം എന്ന് ആരെങ്ങിലും ചോദിച്ചാല്‍ ......?. വി.എസ്സ് സ്വന്തം തെറ്റുകള്‍ മനസിലാക്കി തിരുത്താന്‍ ശ്രമിചില്ലെങ്ങില്‍ ചിലപ്പോള്‍ പൊതുജനത്തിന് അത് തിരുത്തേണ്ടി വരും എന്ന വാസ്തവം മറക്കാതിരിക്കുക ...................!!!!


5:30 AM
Nidhin.O.v

